india
വാക്സിനെടുത്തവരില്‍ കോവിഡ് ബാധിച്ചത് 0.048 ശതമാനം പേര്‍ക്ക് മാത്രം
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനെടുത്തവരില്‍ 0.048 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധയുണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍. ഇതുവരെ നല്‍കിയ 53.14 കോടി വാക്സിന്‍ ഡോസുകളില്‍ ഏകദേശം 2.6 ലക്ഷം ആളുകള്‍ മാത്രമാണ് രോഗബാധിതരായത്. വാക്‌സിനേഷനു ശേഷം രോഗബാധയുണ്ടായവരില്‍ 1,71,511 പേര്‍ ഒരു ഡോസ് മാത്രം വാക്സിന്‍ സ്വീകരിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ നിലവില്‍ നല്‍കി വരുന്ന മൂന്ന് കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി എന്നിവ ‘ബ്രേക്ക്ത്രൂ അണുബാധകളില്‍’ നിന്ന് ഒരേപോലയുള്ള പരിരക്ഷ നല്‍കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാക്സിനെയും അതിജീവിച്ച ബ്രേക്ക് ത്രൂ അണുബാധ കുറവാണെങ്കിലും ഇന്ത്യയിലും വിദേശത്തുമായി കണ്ടുവരുന്ന വൈറസിന്റെ കൂടുതല്‍ ആക്രമണാത്മക വകഭേദങ്ങള്‍ ആശങ്കാജനകമാണ്. വാക്സിന്‍ സ്വീകരിച്ച ശേഷം ഉണ്ടായ രോഗബാധയുടെ കണക്കെടുപ്പ് താമസിയാതെ തുടങ്ങും. അതുപോലെ തന്നെ ഇത്തരത്തില്‍ വാക്സിനെ അതിജീവിച്ചുണ്ടായ വൈറസിന്റെ ജീനോം സീക്വന്‍സിങ് നടത്തി അത് ഏത് വകഭേദമാണെന്നും കണ്ടെത്താനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. വാക്സിന്‍ സ്വീകരിച്ച കേരളത്തിലെ 40,000 പേരില്‍ കോവിഡ് ബാധയുണ്ടായത് ആരോഗ്യമന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. 40,000 ബ്രേക്ക് ത്രൂ കേസുകളില്‍ പകുതിയിലധികവും പത്തനംതിട്ട ജില്ലയില്‍ നിന്നാണ്.
അതില്‍ തന്നെ രണ്ട് ഡോസുകളും സ്വീകരിച്ച 5,042 പേര്‍ക്കാണ് കോവിഡ് വീണ്ടും പിടിപെട്ടത്. ബ്രേക്ക് ത്രൂ ഉണ്ടായാലും വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധ ഉണ്ടായാല്‍ തന്നെ ആശുപത്രി ചികിത്സ തേടേണ്ടതിന്റെയും മരണ സാധ്യതയും ഇവര്‍ക്ക് കുറവായിരിക്കുമെന്നാണ് ഐസിഎംആര്‍ പഠനം. ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനിലെ 86 ശതമാനത്തിനും കാരണം ഡെല്‍റ്റ വകഭേദമാണ്.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
india
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്‌കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
india
ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന്‍ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന്‍ പൊലീസിന് കൈമാറി.
ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports17 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
