Connect with us

kerala

കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ കൂടുതല്‍ ജഗ്രത പുലര്‍ത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.

Published

on

തിരുവനന്തപുരം: കേരളത്തിലുമം തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് അക്രമണം നടത്താന്‍ സാധ്യതണ്ടെന്നാണ്‌ മുന്നറിയിപ്പ്.

തമിഴ്‌നാട്ടില്‍ പ്രദേശിക ആക്രമണത്തിന് സാധ്യത ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ നിന്ന് തീവ്രവാദസംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ പോയതും തമിഴ്‌നാട്ടിലെ അല്‍-ഉമ്മ സംഘടനകളെ കുറിച്ചും കേന്ദ്ര എജന്‍സികള്‍ പരിശോദിച്ച് വരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജഗ്രത പുലര്‍ത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി.

Published

on

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ച് അപകടം. പുന്നമട സ്റ്റാര്‍ട്ടിങ്ങ് പോയന്റിന് സമീപം ഓള്‍ സീസണ്‍ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭംവം.

അവധി ദിവസമായതുകൊണ്ട് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധന നടത്തി.

Continue Reading

kerala

മസ്തിഷ്‌ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്‌പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Published

on

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്‌പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

Trending