kerala

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

By Test User

July 04, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 100.43 രൂപയും കൊച്ചിയില്‍ 99.71 രൂപയും കോഴിക്കോട് 100.31 രൂപയുമാണ്. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയും കോഴിക്കോട് 94.95 രൂപയാണ് ഇന്നത്തെ വില.