kerala
കോട്ടയത്ത് ഒട്ടോറിക്ഷക്ക് തീപിടിച്ച് യുവാവ് വെന്തു മരിച്ചു
ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രഥാമിക നിഗമനം .
കോട്ടയത്ത് മാങ്ങനത്ത് ഒട്ടോറിക്ഷക്ക് തീപിടിച്ച് യുവാവ് വെന്തു മരിച്ചു.വില്ലുന്നി സ്വദേശി അനന്തക്യഷ്ണനാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രഥാമിക നിഗമനം .
ഒട്ടോറിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ദയില്പ്പെട്ട് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചപ്പോഴാണ് ഒട്ടോക്കുള്ളില് മ്യതദേഹം കണ്ടെത്തിയത് .സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍. കോര്‍പ്പറേഷനില്‍ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നില്‍. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂള്‍ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
മലപ്പുറത്ത് മികച്ച പോളിംങ്; 45.31 ശതമാനം രേഖപ്പെടുത്തി
പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്.
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കെ മലപ്പുറത്ത് മികച്ച പോളിംങ്. 45.31 ശതമാനം രേഖപ്പെടുത്തി.
വോട്ട് ചെയ്ത പുരുഷന്മാര് 754,259
വോട്ട് ചെയ്ത സ്ത്രീകള്‍ 885,486
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡെഴ്സ് 10
പാലക്കാടും മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. ജില്ലകളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതോടെ ചില ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
