Connect with us

india

സംസ്ഥാന ബജറ്റ്; പെട്രോൾ- ഡീസൽ തീരുവ വർധന, ഭരണമുന്നണിയിലെ തന്നെ തൊഴിലാളി സംഘടന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്ത്

സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് രണ്ടുരൂപ വര്‍ധിപ്പിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധമുര്‍ത്തിയിരുന്നു.

Published

on

ഇന്ധന തീരുവ വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് എഐടിയുസി. പെട്രോള്‍-ഡീസല്‍ വില വര്‍ധന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്, കേന്ദ്രം ജനദ്രോഹ നടപടി തുടരുമ്ബോള്‍ കേരളത്തില്‍ മാറ്റമുണ്ടാകണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു.
തൊഴിലാളി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കണം. കെഎസ്‌ആര്‍ടിസിക്ക് കൂടുതല്‍ തുക വകയിരുത്തണം. പൊതുമേഖല-പരമ്ബരാഗത വ്യവസായ തൊഴില്‍ മേഖലകളുടെ സംരക്ഷണത്തിന് ആവശ്യമായ തുക അനുവദിക്കണം. വേതനവും പെന്‍ഷനും നിയമം അനുസരിച്ച്‌ മുടങ്ങാതെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് രണ്ടുരൂപ വര്‍ധിപ്പിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധമുര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണമുന്നണിയിലെ തന്നെ തൊഴിലാളി സംഘടന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

india

പിണറായി ബിജെപിയുടെ താരപ്രചാരകന്‍; ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായി പ്രവർത്തിക്കുന്നു: എം.എം ഹസൻ

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണി യോഗത്തില്‍ കാലെടുത്തുവെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം. ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി.

രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പിണറായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രകടനപത്രികയെ കുറിച്ച് ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തര്‍ധാരയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എം.എം.ഹസന്‍ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നല്‍കി എന്നത് അന്വേഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷണര്‍ക്ക് രഹസ്യ നിര്‍ദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

india

പരാജയഭീതിയിൽ നരേന്ദ്ര മോദി വിദ്വേഷ പ്രചാരണം നടത്തുന്നു: കെ.സി വേണുഗോപാൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്ന ആളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പിനെ മോദി എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിനു തെളിവാണ് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയിലല്ല മോദി സംസാരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്ന ആളാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പ്രകടന പത്രികയെ കുറിച്ച് അവാസ്തവമായ കാര്യങ്ങളാണ് മോദി പ്രചരിപ്പിക്കുന്നത്. പ്രകടന പത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വർഗീയ ധ്രുവീകരണം നടത്താനാണ് മോദി ശ്രമിക്കുന്നത്. കോൺഗ്രസ് പ്രകടന പത്രിക കൈമാറാൻ കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്‍റ് തേടിയിട്ടുണ്ട്. പ്രധാനമന്ത്രി കോൺഗ്രസിന്‍റെ പ്രകടന പത്രിക വായിച്ചു പഠിക്കട്ടെ. മോദിയുടെ വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥികളും കോൺഗ്രസ് പ്രകടന പത്രിക മോദിക്ക് അയച്ചുകൊടുക്കും.

മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനവും കമ്മീഷന് കൈമാറും. വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനവും പരസ്യമായ കലാപാഹ്വാനവുമാണ്. പൗരത്വ ബില്ലിനെ കൃത്യമായി പാർലമെന്‍റില്‍ കോണ്‍ഗ്രസ് എതിർത്തു. മതത്തിന്‍റെ അടിസ്ഥാനത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് രാഹുൽ പറഞ്ഞു. എന്നിട്ടും മോദി നുണ പ്രചരിപ്പിക്കുകയാണ്.

പരാജയ ഭീതിയുടെ വിഭ്രാന്തിയിൽ നിന്നുണ്ടായ പ്രസംഗമാണ് മോദിയുടേതെന്നും വേണുഗോപാൽ ആരോപിച്ചു. മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കുവാൻ ശ്രമിക്കുകയാണ്. മണിപ്പൂരിലും ഇതേ തന്ത്രമാണ് മോദി സ്വീകരിച്ചത്. തന്‍റെ പേരെടുത്ത് പറഞ്ഞുള്ള മോദിയുടെ വിമർശനം പച്ചക്കള്ളമാണ്. രാജ്യസഭ രേഖകൾ എടുത്തു നോക്കിയാൽ എന്‍റെ ഡിബേറ്റുകളെ കുറിച്ചറിയാം, ഞാൻ കേരളത്തെ കുറിച്ചും ചോദിച്ചിട്ടുണ്ട്. ബിജെപി എംപിമാർ ചോദിച്ചതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഞാൻ ചോദിച്ചിട്ടുണ്ട്. എന്തിനാണ് പ്രധാനമന്ത്രി ഇങ്ങനെ കള്ളം പറയുന്നതെന്നും വേണുഗോപാൽ ചോദിച്ചു.

കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം ഹസൻ, ഡിസിസി പ്രസിഡന്‍റ് മുഹമ്മ്ദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി, അബ്ദുൾ മുത്തലിബ്, ഷാനിമോൾ ഉസ്‌മാൻ, കെ.പി ശ്രീകുമാർ എന്നിവറം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

Trending