Culture

നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി: ഷമ്മി തിലകന്‍

By webdesk12

January 20, 2023

വിനീത് ശ്രീനിവാസന്‍ നായകനായി പുറത്തിറങ്ങിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. എന്നാൽ ചിത്രത്തിന്റെ ചർച്ചകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രശംസകള്‍ക്കിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവാണെന്നാണ് ഇടവേള ബാബു പറഞ്ഞത്. താനായിരുന്നുവെങ്കില്‍ ഇതുപോലൊരു സിനിമ ചെയ്യില്ലെന്നും ചിത്രത്തിലെ നായിക പറഞ്ഞ ഡയലോഗ് പുറത്ത് പറയാന്‍ പറ്റില്ലെന്നുമൊക്കെയായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം. പിന്നാലെ സോഷ്യല്‍ മീഡിയ ഇടവേള ബാബുവിനെ ട്രോളുകയും ചെയ്തിരുന്നു.

ഇതിനിടെ ഇപ്പോഴിതാ നടന്‍ ഷമ്മി തിലകന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു മീമാണ് ഷമ്മി പങ്കുവച്ചിരിക്കുന്നത്. മീമിനൊപ്പം കുറിപ്പോ ഇടവേള ബാബുവിന്റെ പേരോ ഷമ്മി പങ്കുവച്ചിട്ടില്ല. എന്നാല്‍ ഷമ്മി തിലകന്‍ ഉദ്ദേശിച്ചത് ഇടവേള ബാബുവിനെയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

കല്യാണരാമന്‍ എന്ന സിനിമയില്‍ സലീം കുമാര്‍ ദിലീപിനോടായി പറയുന്ന നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ വിധി എന്ന മീമാണ് ഷമ്മി തിലകന്‍ പങ്കുവച്ചിരിക്കുന്നത്. മീമിനാപ്പം അപ്പോളും പറഞ്ഞില്ലേ പോരെണ്ടാ പോരെണ്ടാന്ന് എന്നും ഷമ്മി തിലകന്‍ കുറിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ ഇടവേള ബാബുവിനെ പരിഹസിക്കുന്ന തരത്തില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്.