തിരുവനന്തപുരം: സംസ്ഥാനത്ത മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാഭുകളുടെ പ്രവര്‍ത്തനം മൂന്ന് മാസം കൂടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

തിരുവനന്തപുറം,കൊല്ലം,കോട്ടയം,ത്യശൂര്‍,പാലക്കാട് ,എറണാകുളം,മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്,കോസര്‍ഗോഡ്, ജില്ലകളിലാണ് നിലവില്‍ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകളുടെ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ പ്രവര്‍ത്തനം 3 മാസം കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.