ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ കുട്ടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലപ്പെട്ട് നിലയില്‍ കാണുകയും സമ്മര്‍ദ്ദത്തിലൂടെ മൃതദേഹം മറവുചെയ്യുകയുമായിരുന്നു. ദീന്‍ ദയാല്‍ ഉപാദ്യായ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കുട്ടി പീഢനത്തിന് ഇരയായോ എന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു.