കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി കേരളത്തില്‍ രണ്ട് ജില്ലകളിലായി ഇന്ന് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമേദരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ സ്വന്തം കടക്കുള്ളില്‍ കണ്ടെത്തി.ഇയാള്‍ക്ക് ലോക്ക്ഡൗണില്‍ കട തുറക്കാതായതോടെ കടം കൂടിയോതയൊടെയാണ് ഇയാള്‍ ആത്മഹത്യയുടെ വക്കില്‍ എത്തിയത് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കടബാധ്യതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്ത. വടകരയിലും അത്തോളിയിലുമാണ് രണ്ടുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വടകരയില്‍ ഓട്ടോ െ്രെഡവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയില്‍ കോതങ്കല്‍ പിലാച്ചേരി മനോജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കോവിഡ് പ്രതിസന്ധി രൂക്ഷമായതൊടെയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.