തിരുവനന്തപുരം: ലോക് ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ റെക്കോര്‍ഡ്
വില്‍പ്പന. 52 കോടിയുടെ മദ്യമാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്.

പാലക്കാട് ജില്ലയിലാണ് എറ്റവും കൂടുതല്‍ മദ്യം വിറ്റത്. തേങ്കുറിശിയിലെ ഔട്ട്‌ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു.തിരുവനന്തപുരത്തെ പവര്‍ ഹൗസ് ഔട്ട്‌ലെറ്റില്‍ 66 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നതായി ബവ്‌കോ അധികൃതര്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും റെക്കോര്‍ഡ് വില്‍പ്പനയാണ് ഇന്നലെ നടന്നത്. 8 കോടിയുടെ മദ്യം കണ്‍സ്യൂമര്‍ഫെഡ് ഇന്നലെ വിറ്റഴിച്ചു. സംസ്ഥാനത്തെ ബാറുകളില്‍ വിറ്റഴിച്ച മദ്യത്തിന്റെ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.