india

കാറുകള്‍ കൂട്ടിയിടിച്ച്‌ തലകീഴായി മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്

By webdesk12

February 19, 2023

എം.സി റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും മധ്യേ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.അപകടത്തില്‍ ഒരുകാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാരായ ആറു പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ തലകീഴായി മറിഞ്ഞ കാര്‍ കോട്ടയം ചിങ്ങവനത്തുനിന്ന് അടൂരിലേക്ക് പോവുകയായിരുന്ന റെനോ പള്‍സ് കാറും എതിരെ വന്ന മാരുതി വാഗണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. പള്‍സ് കാറിന്റെ മുന്‍ഭാഗത്തേക്ക് എതിര്‍ ദിശയില്‍നിന്നെത്തിയ വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു. ചിങ്ങവനം സ്വദേശി നിജിലും അഞ്ച് പേരുമാണ് കാറിലുണ്ടായത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.