Connect with us

india

ശബരിമല മാസ്റ്റര്‍ പ്ലാനിനെ ബഫര്‍സോണ്‍ ബാധിക്കും ; ദേവസ്വം ബോര്‍ഡിന് ആശങ്ക

Published

on

ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളെ ബഫര്‍സോണ്‍ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന നിലയ്ക്കല്‍ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോര്‍ഡിന്റെ ആശങ്ക. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
നിലയ്ക്കല്‍ അടങ്ങുന്ന പെരുന്നാട് പഞ്ചായത്ത് ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനാല്‍ ശബരിമല മാസ്റ്റര്‍പ്ലാനിനെ ബാധിച്ചേക്കും.
ശബരിമല ഭൂമി സുപ്രിംകോടതിയുടെ അനുമതിയോടെ ദേവസ്വം ബോര്‍ഡിനു വിട്ടുതന്നതാണെന്ന് അനന്തഗോപന്‍ പറഞ്ഞു. അവിടെ വീട് വച്ച്, കൃഷി ചെയ്തു ജീവിക്കുന്ന ആളുകളുണ്ട്. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. അതോടൊപ്പം നിലയ്ക്കലെ ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിനെ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി

കെജ്‌രിവാളിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.

Published

on

മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.

ഇഡിയുടെ അതിശക്തമായ എതിര്‍പ്പ് തള്ളി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണരംഗത്ത് സജീവമാകാനുള്ള കെജ്‌രിവാളിന്റെ അവകാശം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടറിയറ്റോ സന്ദര്‍ശിക്കരുത്, അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടരുത്, മദ്യനയക്കേസിനെക്കുറിച്ച് പ്രസ്താവന അരുത്, സാക്ഷികളുമായി സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകള്‍ പരിശോധിക്കാന്‍ പാടില്ല, ജൂണ്‍ രണ്ടിന് കീഴടങ്ങണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

Continue Reading

india

രാജ്യത്തെ സ്‍ത്രീകളുടെ മോശം അവസ്ഥ കോൺഗ്രസ് മാറ്റിയെടുക്കും; സോണിയ ഗാന്ധി

സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പദ്ധതികളുമായാണ് സോണിയ വീഡിയോ വഴി സന്ദേശം നല്‍കിയത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നടക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പദ്ധതികളുമായാണ് സോണിയ വീഡിയോ വഴി സന്ദേശം നല്‍കിയത്.

സ്വാതന്ത്ര്യസമരത്തിലും ആധുനിക ഇന്ത്യയുടെ സൃഷ്ടിയിലും സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണ്. തങ്ങളുടെ പാര്‍ട്ടി അങ്ങനെയുള്ള സ്ത്രീകള്‍ക്കൊപ്പമാണ്. പ്രയാസകരമായ സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അവരുടെ മോശം അവസ്ഥയെ മാറ്റിയെടുക്കുമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് കടുത്ത വിലക്കയറ്റത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് മഹാലക്ഷ്മി പദ്ധതി ആരംഭിക്കുമെന്നും സോണിയ പറഞ്ഞു.

” മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബത്തിലെ സ്ത്രീക്ക് ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ നല്‍കും. ഞങ്ങളുടെ ഉറപ്പുകള്‍ ഇതിനകം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെയും തെലങ്കാനയിലെയും കോടിക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കോണ്‍ഗ്രസ് ശാക്തീകരിച്ചു ‘. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും പുതിയ ഉറപ്പാണ് മഹാലക്ഷ്മിയെന്നും സോണിയ ഗാന്ധി പറഞ്ഞു.

കര്‍ണാടകയിലെ ഗൃഹലക്ഷ്മി പദ്ധതിക്ക് ശേഷം കോണ്‍ഗ്രസിന്റെ അഞ്ച് ഉറപ്പുകളില്‍ ഒന്നാണ് മഹാലക്ഷ്മി. സോണിയയുടെ വീഡിയോ രാഹുല്‍ ഗാന്ധിയും എക്‌സില്‍ പങ്കുവെച്ചു. ‘നിങ്ങളുടെ ഒരു വോട്ട് പ്രതിവര്‍ഷം നിങ്ങളുടെ അക്കൗണ്ടിലെത്തുന്ന ഒരു ലക്ഷം രൂപയ്ക്ക് തുല്യമാണ്.’കടുത്ത പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയില്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് മഹാലക്ഷ്മി പദ്ധതി വലിയ ആശ്വാസമാകുെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മാസവും 8,500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതോടെ, ഇന്ത്യയിലെ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസത്തില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍, ”നുണകളുടെയും വിദ്വേഷത്തിന്റെയും വക്താക്കളെ തള്ളിക്കളയാനും” ശോഭനവും തുല്യവുമായ ഭാവിക്കായി കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനും സോണിയാ ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അധികാരം നേടുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചിരുന്നു.

ശാരീരിക അവശതകള്‍ നേരിടുന്ന സോണിയ ഇത്തവണ ഓണ്‍ലൈനായാണ് പ്രചരണം നടത്തുന്നത്. 25 വര്‍ഷത്തോളം ലോക്സഭാംഗമായി സേവനമനുഷ്ഠിച്ച സോണിയാ ഗാന്ധി ആരോഗ്യവും പ്രായാധിക്യവും കാരണം ഈ വര്‍ഷമാണ് രാജ്യസഭയിലേക്ക് മാറിയത്.

Continue Reading

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

Trending