കോപ്പ അമേരിക്കയില്‍ പരാഗ്വേയുമായുള്ള മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ജയിച്ചു. ജയത്തോടെ അര്‍ജന്റീന നോക്കൗട്ട് ഉറപ്പിച്ചു. 7 പോയന്റുമായി ഗ്രൂപ്പ് എ യില്‍ ഒന്നാമതാണ് അര്‍ജന്റീന.

9-ാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ അടിച്ചു. മെസിയില്‍ നിന്ന് ഏയ്ഞ്ചല്‍ ഡി മരിയുടെ പാസിലാണ് ഗോമസ് ഗോള്‍ അടിച്ചത്. പരാഗ്വേ മൂന്നേറ്റങ്ങള്‍ നടത്തി എങ്കിലും ഗോള്‍ അടിക്കാന്‍ കഴിഞ്ഞില്ല.