തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാളെ (തിങ്കള്‍) നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബി.എസ്.സി ബോട്ടണി പ്രാക്റ്റിക്കല്‍ പരീക്ഷക്ക് മാത്രമാണ് മാറ്റമുള്ളതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. മറ്റെല്ലാ പരീക്ഷകളും മുന്‍നിശ്ചയിച്ച പ്രകാരം നടത്തും. യാതൊരു മാറ്റവുമില്ല.