Connect with us

News

റാഫോല്‍ നദാലും, നവോമി ഒസാക്കയും വിംബിള്‍ ഡണ്‍ കളിക്കില്ല

Published

on

ലണ്ടന്‍: റാഫോല്‍ നദാലും നവോമി ഒസാക്കയും വിംബിള്‍ ഡണ്‍ ടെന്നിസില്‍ കളിക്കില്ല.
ഒസാക്ക ടോക്യോ ഒളിമ്പിക്‌സില്‍ കളിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനാണ് പിന്‍മാറിയതെന്ന് ഒസാക്കയുടെ എജന്റ് അറിയിച്ചു. ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറിയിരുന്നു.

ആരോഗ്യ അവസ്ഥ പരിഗണിച്ച് ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും വിംബിള്‍ ഡണില്‍ നിന്നും പിന്മറുന്നതായി നദാല്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറും ഭാര്യയും കൊല്ലപ്പെട്ടു; മകന്‍ അറസ്റ്റില്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറിനെയും ഭാര്യ മിഷേല്‍ സിംഗര്‍ റൈനറിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. മകന്‍ നിക്ക് റൈനറെ (32) ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ബ്രെന്റ്വുഡിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇവരുടെ മകള്‍ റോമിയാണ് മാതാപിതാക്കളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ ശരീരത്തില്‍ പലതവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് പ്രതികരിച്ചു.

എന്നാല്‍ പ്രതി നേരത്തേ ലഹരിക്കടിമപ്പെട്ടിരുന്നതായാണ് വിവരം.

‘വെന്‍ ഹാരി മെറ്റ് സാലി’, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്’, ‘സ്റ്റാന്‍ഡ് ബൈ മീ’, ‘മിസറി’, ‘എ ഫ്യൂ ഗുഡ് മെന്‍’ എന്നീ സിനിമകളാണ് റോബ് റൈനറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. റോബ് റൈനര്‍ പ്രശസ്ത ഹാസ്യതാരം കാള്‍ റൈനറുടെ മകനാണ്. 1960-കളിലാണ് കരിയര്‍ ആരംഭിച്ചത്. ‘ഓള്‍ ഇന്‍ ദി ഫാമിലി’ എന്ന ടിവി സിറ്റ്‌കോമില്‍ ‘മീറ്റ്‌ഹെഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.

1989ല്‍ നടിയും ഫോട്ടോഗ്രാഫറും നിര്‍മ്മാതാവുമായിരുന്ന മിഷേലിനെ വിവാഹം കഴിക്കുകയായിരുന്നു.

Continue Reading

india

ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍

ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

Published

on

ബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തുവന്നു. ബിഹാറിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് കോണ്‍ഗ്രസും നിതീഷിന്റേത് ദയനീയ മാനസികാവസ്ഥയാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

ഉന്നതപദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലേക്ക് ഒരു വനിത ഡോക്ടര്‍ നിഖാബ് ധരിച്ച് എത്തുന്നതും വേദിയില്‍ നില്‍ക്കുന്ന നിതീഷ് കുമാര്‍ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഉപമുഖ്യമന്ത്രിയും ജീവനക്കാരും നിതീഷിന്റെ സമീപത്ത് തന്നെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.

Continue Reading

Trending