kerala
പതിനൊന്ന് മണിക്കൂറിലേറെ ജോലി; പണികഴിഞ്ഞു രണ്ടു മാസമായിട്ടും പ്രതിഫലം കിട്ടിയില്ല; പ്രതിഷേധവുമായി തെരെഞ്ഞെടുപ്പ് വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാര്‍
കോഴിക്കോട്: തെരെഞ്ഞെടുപ്പ് ദിവസം വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇനിയും പ്രതിഫലം കിട്ടിയില്ലെന്ന് പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇത്തരം പരാതി ഉയരുന്നുണ്ട്.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴും
ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടാത്തത് ഇവരെ നിരാശരാക്കിയിരിക്കുകയാണ്. കൂടുതലായും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് ഈ ജോലിക്ക് നിയോഗിക്കപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഇവരെ ജോലിക്ക് ചുമതലപ്പെടുത്തുന്നത്.
പതിനൊന്ന് മണിക്കൂറോളം തെരെഞ്ഞെടുപ്പ് ദിവസം ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. ഉള്‍നാടുകളിലുള്ള ബൂത്തുകളില്‍ എത്തിച്ചേരാനുള്ള യാത്രചെലവും അന്നത്തെ ഭക്ഷണത്തിന്റെ ചെലവും ഇവര്‍ സ്വന്തം കയ്യില്‍ നിന്ന് നല്‍കിയതാണ്. ജോലി പൂര്‍ത്തിയാക്കിയ ഉടനെ പ്രതിഫലം നല്‍കും എന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
നിരന്തരം ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തിയിരുനെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടറുടെ ലൈവിലും ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
kerala
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി; സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരെ കേസ്
കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ശിവദാസനെതിരെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂര്‍ ശിവദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസന്‍ സഞ്ചരിച്ച കാര്‍ ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുന്ന വഴി എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാര്‍ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ശിവദാസന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കാറില്‍ മറ്റു ചിലര്‍ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിന് പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂര്‍ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ രീതിയില്‍ കുറച്ച് നാള് മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ വെച്ച് ശിവദാസന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.
kerala
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.
kerala
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണമെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്
തിരുവനന്തപുരം:30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്.
ശനിയാഴ്ച്ച അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഐഎഫ്എഫ്കെയിലെ അനുഭവം വളരെ പ്രധാനപ്പെട്ടതും വിശിഷ്ടവുമാണ് എന്ന് വിശേഷിപ്പിച്ച പലസ്തീൻ അംബാസഡർ പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ ലോകത്തോട് പറയാൻ ലഭിച്ച സുപ്രധാന വേദിയായി ചലച്ചിത്രമേളകളേയും ‘പലസ്തീൻ 36’ പോലുള്ള ചിത്രങ്ങളെയും കാണുന്നതായും കൂട്ടിച്ചേർത്തു.
ഗാസയുടെ പുനർനിർമ്മാണം, പുനരധിവാസം എന്നിവയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി രണ്ടു മാസത്തിലേറെയായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അംബാസഡർ വെളിപ്പെടുത്തി. നിലവിലെ ഇന്ത്യൻ സർക്കാർ പലസ്തീൻ ജനതയ്ക്ക് വേണ്ടി മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്.
മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും അംബാസഡർ ചെറുത്തുനിൽപ്പിന്റെ രണ്ട് വ്യത്യസ്ത ചിന്താധാരകളായി വിശേഷിപ്പിച്ചു. ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ ഭീകരവാദി എന്ന് മുദ്രകുത്തിയതുപോലെ, അധിനിവേശത്തെ ചെറുക്കുന്നവരെല്ലാം ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നു.
പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിനിധീകരിക്കുന്നത് മഹാത്മാഗാന്ധിയുടെ ചിന്താധാരയാണ്. സമാധാനപരവും നയതന്ത്രപരവും നിയമപരവുമായ ചെറുത്തുനിൽപ്പ്. “ഇന്ത്യയുടെ ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്,” അദ്ദേഹം പറഞ്ഞു.
പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ പറയാനുള്ള അവകാശം വളരെക്കാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു.
നിലവിൽ, ഗാസയിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കേവലമായ റിപ്പോർട്ടിംഗിനപ്പുറം, ദുരന്തത്തിന്റെ യഥാർത്ഥ കാരണം, അതിന്റെ വേരുകൾ, അത് എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഐഎഫ്എഫ്കെ വേദി അവസരം നൽകി.
സോഷ്യൽ മീഡിയയിൽ പോലും പലസ്തീനെ സംബന്ധിക്കുന്ന വിവരങ്ങൾ സെൻസർ ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ, പലസ്തീൻ സംസ്കാരം, പൈതൃകം, പാചകരീതി എന്നിവ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ഐഎഫ്എഫ്കെ പോലുള്ള വേദികൾ അത്യന്താപേക്ഷിതമാണ്.
പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞു.
കേരള മുഖ്യമന്ത്രിയുമായി താൻ നേരിട്ട് സംസാരിച്ചു. “സമാധാനത്തോടും നീതിയോടും അന്താരാഷ്ട്ര നിയമത്തോടുമുള്ള കേരളത്തിന്റെ കൂറ് വളരെ വലുതാണ്. അവർ എന്നെ ക്ഷണിക്കുന്നത് നിർത്തിയിട്ടേയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഫ്എഫ് കെ പോലുള്ള വേദികൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി വർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം ‘പലസ്തീൻ’ എന്ന വാക്കിൽ തുടങ്ങുന്നത് തന്നെ തങ്ങളുടെ വിഷയത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
സിനിമ പലസ്തീനിൽ
പലസ്തീൻ ചലച്ചിത്രകാരന്മാർ നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായേലി അധിനിവേശം തന്നെയാണെന്ന് അംബാസഡർ അബ്ദുള്ള അബു ഷാവേഷ് വ്യക്തമാക്കി.
പലസ്തീനിൽ ഒരു സിനിമ ചിത്രീകരിക്കാൻ ഇസ്രായേൽ അനുവദിക്കില്ല. ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചതിന്റെ പേരിൽ പോലും അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഒരു ട്വീറ്റിന്റെ പേരിൽ പോലും അറസ്റ്റുകൾ നടക്കാറുണ്ട്.
തൻ്റെ വാക്കുകളിൽ നിന്ന് ഒരു വാചകം ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് “ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി ഐഎഫ്എഫ്കെ തുടരണം” എന്നതായിരിക്കണം എന്നും പലസ്തീൻ അംബാസിഡർ കൂട്ടിച്ചേർത്തു.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india23 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
kerala5 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india22 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
india24 hours agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
