world
റഷ്യന്‍ വിമാനം കാണാതായി
മോസ്കോ: റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 28 യാത്രക്കാരുമായി പോയ വിമാനമാണ് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.
എഎന്‍-26 യാത്ര എന്ന യാത്ര വിമാനമാണ് കാണതായത്.ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനയുള്ള ആശയവിനിമയം നഷ്ടമായി. കുട്ടികള്‍ ഉള്‍പ്പെടെ 28 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ട്. വിമാനം കടലില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്,രണ്ട് ഹെലികോപ്ടറുകളിലാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്.
News
ദീത്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ കനത്ത നാശം, 56 മരണം, 21 പേരെ കാണാതായി
വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.
ദീത്വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശം. പ്രദേശത്തെ ശക്തമായ മഴയും മണ്ണെിടിച്ചിലും മൂലം 56 പേര് മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ നിരവധി വീടുകള്‍ നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.
ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ശ്രീലങ്കയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. പലയിടങ്ങളിലും നെറ്റ്വര്‍ക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റി?നെ തുടര്‍ന്ന് തമിഴ്നാട് -ആന്ധ്ര തീരമേഖലയില്‍ അതി തീവ്രമഴ മുന്നില്‍ കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.
അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചുഴലിക്കാറ്റ് തമിഴ്നാട്,പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സാഹചര്യം വിലയിരുത്തി.
News
ഹോങ്കോങ്ങിലെ ഫ്ലാറ്റുകളിലെ തീപിടിത്തം; മരണം 55 ആയി
. തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഹോങ്കോങ്ങിലെ തായ്പോയിലെ ഫ്ലാറ്റുകളിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 279ലേറെ പേരെ കാണാനില്ല. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എട്ട് കെട്ടിടങ്ങളുള്ള വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് മറ്റ് ബ്ലോക്കുകളിലേക്ക് പടരുകയായിരുന്നു.
ഇന്നലെ വൈകിട്ട് 6.20 ഓടെ ഉണ്ടായ തീപിടിത്തം 24 മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഇപ്പോഴും പല അപ്പാര്‍ട്ട്മെന്റുകളിലും തീ കത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപിടിക്കുന്ന ചില വസ്തുക്കള്‍ അറ്റകുറ്റപ്പണിക്കിടെ ഇവര്‍ ഉപേക്ഷിച്ചുപോവുകയും ഇത് തീ നിയന്ത്രണാതീതമായി വേഗത്തില്‍ പടരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിന്റെ, മുള കൊണ്ടുള്ള മേല്‍ത്തട്ടിലാണ് ആദ്യം തീപിടിച്ചത്. തീപിടിത്തെ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരിക്കുകയാണ്.
തീപിടിത്തത്തില്‍ പരിക്കേറ്റ 56 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ 16 പേര് അതീവ ?ഗുരുതരാവസ്ഥയിലും 24 പേര് ?ഗുരുതരാവസ്ഥയിലാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേസമയം, കാണാതായാവരില്‍ ചിലരുമായി പിന്നീട് ബന്ധം സ്ഥാപിച്ചതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു.
900ലധികം ആളുകള്‍ താത്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടിയിട്ടുണ്ട്. എട്ട് കെട്ടിടങ്ങളിലായി ആകെ 2,000 അപ്പാര്‍ട്ടുമെന്റുകളുള്ള ഹൗസിങ് എസ്റ്റേറ്റില്‍ ഏകദേശം 4800 പേര് താമസിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഉയരം കൂടിയതുമായ റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളില്‍ ചിലത് നഗരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
News
അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷത്തെ തടവ്
ഓരോ തട്ടിപ്പുകേസിലും ഏഴ് വര്‍ഷം വീതമാണ് ശിക്ഷ.
ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് അഴിമതിക്കേസുകളില്‍ 21 വര്‍ഷത്തെ തടവുശിക്ഷ ധാക്കയിലെ പ്രത്യേക കോടതി വിധിച്ചു. ഓരോ തട്ടിപ്പുകേസിലും ഏഴ് വര്‍ഷം വീതമാണ് ശിക്ഷ. ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന് തന്നെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി ബന്ധുക്കള്‍ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി വിരുദ്ധ കമ്മിഷന് (എസിസി) കഴിഞ്ഞ ജനുവരിയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ 1 ന് പ്രസിദ്ധീകരിക്കുംഹസീനയുടെ മകന് സജീബ് വാസദ് ജോയിക്ക് അഞ്ച് വര്‍ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക് പിഴയും കോടതി വിധിച്ചിട്ടുണ്ട്. മകള്‍ സൈമ വാസദ് പുട്ടുലിനും അഞ്ച് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. 2024 ജൂലൈയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് മനുഷ്യവിരുദ്ധ കുറ്റകൃത്യങ്ങളിലെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഹസീനയ്ക്ക് മുമ്പ് തന്നെ വധശിക്ഷയും വിധിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുകയാണ്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala18 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala16 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala17 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

