Connect with us

india

ഇന്ത്യയിലെ സാഹചര്യം ഗുരുതരം ; ഐ എം എഫ്

Published

on

വാഷിങ്ങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് സാഹചര്യം ഗുരുതമെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്. ഇന്ത്യയിലെ ആരോഗ്യരംഗം വളരെ അതികം തകര്‍ന്നതായും ഐ എം എഫ് പറയുന്നു. ഈ വര്‍ഷം അവസാനിക്കുമ്പാള്‍ പോലും ജനസംഖ്യയുടെ വളരെ ചുരുങ്ങിയ ശതമാനത്തിന് മാത്രമായിരിക്കുനമെന്നും ഐ എം എഫ്് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ആളുകളാണ് ശരിയായ ചികിത്സലഭിക്കാതെ ഇന്ത്യയില്‍ മരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 

 

 

 

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

india

മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്.

Published

on

ഗുജറാത്തിലെ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ ശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും കോടതി അനുവദിച്ചു.

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണ് ഉള്ളത് എന്നായിരുന്നു ആ പരാമര്‍ശം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ലളിത് മോദി തുടങ്ങിയവരെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

Continue Reading

india

വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

കര്‍ന്നത് പഴയ കെട്ടിടമായിരുന്നെന്നും കെട്ടിടത്തിന്റെ അടിത്തറ വളരെ ദുര്‍ബലമായിരുന്നെന്നും സമീപവാസികല്‍ പറഞ്ഞു

Published

on

ആന്ധ്രാപ്രദേശില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. വിശാഖപട്ടണത്തില്‍ രാമജോഗി പേട്ടയിലെ പഴക്കം ചെന്ന മൂന്നു നില കെട്ടിടമാണ് തകര്‍ന്ന് വീണത്. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

അഞ്ജലി (15), ചോട്ടു (30) എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നത് പഴയ കെട്ടിടമായിരുന്നെന്നും കെട്ടിടത്തിന്റെ അടിത്തറ വളരെ ദുര്‍ബലമായിരുന്നെന്നും സമീപവാസികല്‍ പറഞ്ഞു.

 

Continue Reading

Trending