Connect with us

crime

ഉത്തര്‍പ്രദേശില്‍ യുവതിയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദേവ്താഹ ഗ്രാമത്തില്‍ യുവതിയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു.

ഇരുപത്തിയേഴുകാരിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. യുവതിയുടെ ഫോണില്‍ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്ക് ഭര്‍ത്തൃവീട്ടില്‍ നിന്ന് പീഡനം നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കാണാതാകുന്നതിന് മുമ്ബ് വീട്ടീല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഇവര്‍ പറയുന്നു.

crime

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു

യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

Published

on

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയില്‍ പഠിച്ച ഇരുവരും സുവോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവണ്‍മെന്റ് ഫോറന്‍സിക് കോളജിലെ ബയോഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്യാബിനില്‍ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ ഉള്ളില്‍ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് ഇയാള്‍ യുവതിയോട് ചോദിക്കാന്‍ തുടങ്ങി.

ഇതേത്തുടര്‍ന്ന് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവ് യുവതിയെ കെട്ടിപ്പിടിച്ചു. ഇരുവരെയും ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. പുരുഷന് 90% പൊള്ളലേറ്റപ്പോള്‍ സ്ത്രീയും 55% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

 

Continue Reading

crime

ഛത്തിസ്ഗണ്ഡില്‍ വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചു.

ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മ്യതദേഹം സംസ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്.പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

സിവില്‍ സര്‍വീസ് കോച്ചിംഗിനായ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പ്രിയങ്ക. ഇവരില്‍ നിന്ന് പതിനൊന്ന് ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

crime

ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ദുരഭിമാന കൊലയെന്ന് സംശയം ;പിതാവാണ് പ്രതിയെന്ന് പൊലീസ്

ആയുഷിന്റെ പിതാവ് നിതേഷ് യാദവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Published

on

മഥുരയിലെ യമുനാ എക്സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.ഡല്‍ഹി ബഡാര്‍പുര്‍ സ്വദേശിയായ 21 വയസുകാരിയായ ആയുഷി യാദവാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പിതാവ് തന്നെയാണ് ആയുഷിയെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാവും സഹോദരനും പൊലീസിനോട് സമ്മതിച്ചു.

ആയുഷിയുടെ നെഞ്ചില്‍ വെടിയേറ്റ മുറിവുണ്ടായിരുന്നു. ശരീരത്തിലും മുഖത്തും പരുക്കേറ്റ പാടുകളുമുണ്ട്. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആയുഷിന്റെ പിതാവ് നിതേഷ് യാദവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

 

Continue Reading

Trending