X

പരാതി പരിഹരിക്കുന്നതില്‍ നീതി ആയോഗില്‍ നീതിയില്ല

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതില്‍ ആസൂത്രണ കമ്മീഷനു പകരം കൊണ്ടുവന്ന നീതി ആയോഗ് ഏറ്റവും പിന്നിലെന്ന് സര്‍ക്കാര്‍ രേഖകള്‍. മൊത്തം 5883 പരാതികളില്‍ ഇതുവരെ 54 ശതമാനത്തിന് മാത്രമേ നീതി ആയോഗ് പരിഹാരം കണ്ടിട്ടുള്ളൂവെന്ന് സെന്‍ട്രലൈസ്ഡ് പബ്ലിക് ഗ്രീവന്‍സ് റിഡ്രസ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിഹരിക്കാന്‍ ബാക്കിയുള്ള 2677 പരാതികളില്‍ 774 എണ്ണം ഒരു വര്‍ഷമായി കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

നീതി ആയോഗിന് പിന്നില്‍ കല്‍ക്കരി മന്ത്രാലയമാണ്. 84 ശതമാനം പരാതികളാണ് മന്ത്രാലയം പരിഹരിച്ചിട്ടുള്ളത്. ഗോത്ര വകപ്പും ബഹിരാകാശ മന്ത്രായവും 88 ശതമാനം പരാതികള്‍ പരിഹരിച്ചു. ഊര്‍ജ വകുപ്പിന്റെ പരാതി പരിഹാര നിരക്ക് 93 ശതമാനമാണ്.
മന്ത്രാലയങ്ങളുടെ ശരാശരി പരിഹാര നിരക്ക് 97 ശതമാനമാണ്. 2014 ജനുവരി മുതല്‍ വിവിധ മന്ത്രാലയങ്ങളില്‍ 23,87,513 പരാതികലാണ് ലഭിച്ചത്. ഇതില്‍ 23,22,751 എണ്ണവും പരിഹരിക്കപ്പെട്ടു. 4,111 പരാതികള്‍ക്ക് തീര്‍പ്പായില്ല.

chandrika: