നിവിന്‍പോളിയെ അറിയില്ലായിരുന്നുവെന്ന് നടി ശാന്തികൃഷ്ണ. നീണ്ട ഇടവേളക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുന്ന ശാന്തികൃഷ്ണ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ അമ്മയായാണ് അഭിനയിക്കുന്നത്. എന്നാല്‍ തനിക്ക് ആരാണ് നിവിന്‍പോളിയെന്ന് അറിയുമായിരുന്നില്ല. പിന്നീട് ഗൂഗിളില്‍ നോക്കി തിരഞ്ഞു കണ്ടെത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഷൂട്ടിങ്ങിനു മുമ്പായി നടത്തിയ വര്‍ക്ക് ഷോപ്പില്‍വെച്ചാണ് നിവിന്‍ പോളിയെ ആദ്യമായി താന്‍ കാണുന്നത്. നിവിനെ തനിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നിവിന്‍ പൊട്ടിച്ചിരിച്ചെന്നും ശാന്തീ കൃഷ്ണ പറഞ്ഞു.

നിവിന്‍ പോളിയെ മാത്രമല്ല തമിഴിലെയും മലയാളത്തിലെയും പുതുമുഖ താരങ്ങളെ ആരെയും തനിക്ക് പരിചയമില്ലെന്നും ശാന്തികൃഷ്ണ പറയുന്നു. അത്രമാത്രം താന്‍ സിനിമയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.