തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മഞ്ചേശ്വരം, അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

ആദ്യം പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് എണ്ണുക. രാവിലെ പത്ത് മണിയോടെ അഞ്ച് മണ്ഡലങ്ങളിലേയും ചിത്രം വ്യക്തമാവും. ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ഫലം പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.