ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ തോല്‍പ്പിക്കരുത് എന്ന നയം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ ഉപദേഷക ബോര്‍ഡ് (സിഎബിഇ) വ്യക്തമാക്കി. ഇതിനനുസരിച്ച് നിലവിലെ നയത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
സിബിഎസ്ഇ പത്താം ക്ലാസ് കേന്ദ്രീകൃത പരീക്ഷ സംബന്ധിച്ച് മാനവവിഭവ ശേഷി മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.