Connect with us

More

സോളാര്‍ കേസ്; സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ല

Published

on

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സോളാര്‍ കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി നിശ്ചയിക്കാനുള്ള അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലെ ധാരണ. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പൊരുത്തക്കേടുമെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായി കേസെടുക്കേണ്ടന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഈ കത്തിലെ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. നിരന്തരം മൊഴിമാറ്റുകയും മുമ്പു നല്‍കിയ പരാതികളില്‍ മൊഴി നല്‍കാന്‍ എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണ് സരിത. അതിനാല്‍ സരിതയില്‍ നിന്ന് ആദ്യം വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോയെന്നും പരിശോധിക്കണമെന്നുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആരോപണവിധേയര്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്നും ആവശ്യമെങ്കില്‍ അതിനുശേഷം കേസെടുത്താല്‍ മതിയെന്നുമാണ് തീരുമാനമുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Continue Reading

india

വോട്ട് ചോരി: മോദി സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും

Published

on

വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നുള്ള യൂത്ത് ലീഗ് കേഡർമാർ പങ്കെടുക്കും. മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എംപി, ഇമ്രാൻ പ്രതാപ്ഗർഹി എംപി, അൽക ലാംബ, യോഗേന്ദ്ര യാദവ് എന്നിവർ അഭിസംബോധന ചെയ്യും.

ബിജെപി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്. തന്ത്രപരമായി കൃത്രിമങ്ങളിലൂടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്. ഏത് വിധേനയും അധികാരത്തിൽ തുടരാനുള്ള മോദിയുടെ തീവ്രശ്രമങ്ങൾക്ക് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി തെളിയിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വോട്ടർ പട്ടിക എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജനങ്ങളുടെ വോട്ടവകാശത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയങ്ങളിൽ വ്യക്തത വരുത്തണം. അസമിൽ, ഹിമന്ത ബിശ്വ ശർമയുടെ ബിജെപി സർക്കാർ നിയമവാഴ്ചയെ നഗ്‌നമായി ലംഘിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കഠിനമായി ശ്രമിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്.

അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവിൽ സംസ്ഥാനത്തെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങളുടെ വീടുകൾ തകർക്കുന്നത് കോടതിയലക്ഷ്യ നടപടിയാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡൊസർ രാജിനേതിരെ ശക്തമായ പോരാട്ടങ്ങൾക്കു യുത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ മർസുഖ് ബാഫഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

More

ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

Published

on

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.

അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കെർക്ക് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപ് ചേരിയിലേക്ക് അടുപ്പിക്കുന്നതിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ചാർളി കെർക്ക് യുവാക്കളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
Continue Reading

Trending