kerala
മുഖാമുഖ ചര്‍ച്ചയ്ക്കില്ല; വി.ഡി. സതീശനെ ഞാന്‍ ക്ഷണിച്ചത് ഫെയ്സ്ബുക്ക് സംവാദത്തിനെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന് രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നേരിട്ടുള്ള പരസ്യ സംവാദത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ ഉദ്ദേശിച്ചത് നേരിട്ടുള്ള മുഖാമുഖമല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള ആശയവിനിമയമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയതോടെ സംവാദം സംബന്ധിച്ച അനിശ്ചിതത്വം വര്‍ദ്ധിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന് രംഗത്തെത്തി. സംവാദം നടത്താമെന്ന് സമ്മതിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സമയവും സ്ഥലവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയുള്ള മറുപടികളല്ല, ജനങ്ങള്‍ക്ക് മുന്നിലുള്ള നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വികസന വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ സംവാദത്തിന് കളമൊരുങ്ങിയത്. വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സതീശന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ഭയം മൂലമാണെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വികസന രേഖകള്‍ വ്യക്തമാക്കാമെന്നാണ് എല്‍ഡിഎഫ് പക്ഷം നല്കുന്ന സൂചന.
kerala
രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍; കോഴിക്കോടും കണ്ണൂരും പര്യടനം നടത്തും
കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി
കോഴിക്കോട്: മലബാര്‍ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും. രാവിലെ 10.20ന് കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കാര്‍ മാര്‍ഗമാണ് കണ്ണൂരിലെത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാദാപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12നാണ് നാദാപുരം കല്ലാച്ചയിലെ പൊതുസമ്മേളനം. 1.30ന് പേരാമ്പ്രയിലും 2.40ന് ബാലുശേരി മുതല്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ നന്മണ്ട വരെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി ബസില്‍ സഞ്ചരിക്കും. വൈകിട്ട് കൊയിലാണ്ടിയില്‍ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
kerala
തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ തകർക്കുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി
മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം: എൽ.ഡി.എഫ് സർക്കാരിന്റെ പത്തു വർഷത്തെ ഭരണം കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിയിട്ടെന്ന് മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ സർക്കാർ അട്ടിമറിച്ചു. പഞ്ചായത്തുകൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും സർക്കാർ നടപ്പാക്കുന്നില്ല. വികസന മുരടിപ്പിന് മറുപടി നൽകാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പള്ളിയാളിപ്പടിയിൽ നിന്നാരംഭിച്ച കുടുംബസംഗമങ്ങളോടെയാണ് പര്യടനത്തിന് തുടക്കമായത്. അഡ്വ. യു.എ ലത്തീഫ് പര്യടനം ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ, പെരിമ്പലം, പൊറ്റമ്മൽ, ചേപ്പൂര്, പന്തല്ലൂർ, വടക്കുപ്പറമ്പ്, ഇരുമ്പുഴി, പാണായി എന്നീ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങൾക്ക് ശേഷം വൈകീട്ട് കിടങ്ങയത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചു.
പി എ സലാം, കെ വി മുഹമ്മദലി,സിദ്ദീഖ് മാസ്റ്റർ, വി വി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാം ദിനമായ തിങ്കളാഴ്ച മൊറയൂർ പഞ്ചായത്തിലാണ് പര്യടനം നടക്കുന്നത്. മോങ്ങം സി സ്ക്വയർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന കുടുംബ സംഗമത്തോടെ പര്യടനത്തിന് തുടക്കം കുറിക്കും. തുടർന്ന് വാലഞ്ചേരി ഫാത്തിമ ഓഡിറ്റോറിയം, ഒഴുകൂർ എച്ച്.എം.എസ് ഓഡിറ്റോറിയം, അരിമ്പ്ര മനങ്ങറ്റ കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കുടുംബ സംഗമം നടക്കും. വൈകീട്ട് 4.30 ന് അരിമ്പ്ര പുതനപറമ്പിൽ നിന്നും റോഡ് ഷോ ആരംഭിച്ച്. രാത്രിൻ8.40 ന് മോങ്ങാത്ത് സമാപിക്കും.
kerala
കായിക പ്രതിസന്ധികൾക്ക് പരിഹാരം കാണും; ഫുട്ബോൾ താരങ്ങൾക്ക് ഉറപ്പുനൽകി പി.കെ. കുഞ്ഞാലിക്കുട്ടി
കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .
മലപ്പുറം: ജില്ലയിലെ ഫുട്ബോൾ താരങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .കായിക മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ താരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പരിശീലനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് കായിക പ്രതിഭകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. ചരിത്രപ്രസിദ്ധമായ കോട്ടപ്പടി സ്റ്റേഡിയം മത്സരങ്ങൾക്ക് പുറമെ കളിക്കാരുടെ ദൈനംദിന പരിശീലനത്തിനായി കൂടി വിട്ടുനൽകണമെന്ന ആവശ്യം താരങ്ങൾ അറിയിച്ചു. നഗരപരിധിയിലും പരിസരങ്ങളിലും കൂടുതൽ പൊതു കളിസ്ഥലങ്ങൾ അനുവദിക്കണമെന്നും നിലവിലുള്ള സ്റ്റേഡിയങ്ങളിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്നും കളിക്കാർ ആവശ്യപ്പെട്ടു.
താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ കാത്തുസൂക്ഷിക്കാൻ കായിക താരങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. മുൻകാല താരങ്ങളുടെ അനുഭവസമ്പത്തും യുവതാരങ്ങളുടെ ആവേശവും പങ്കുവെച്ച കൂടിക്കാഴ്ച കായിക മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു.
-
News2 days agoയുഎസ്–ഇസ്രായേൽ ആക്രമണങ്ങൾക്കിടെ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാന്റെ നീക്കം
-
News2 days agoയാംബു വഴി എണ്ണ കയറ്റുമതി കുത്തനെ ഉയർത്തി സൗദി; ഹോർമുസ് പ്രതിസന്ധിയിൽ തന്ത്രപരമായ നീക്കം
-
News2 days agoഅമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണ ഭീഷണി; ഒരു കിലോമീറ്റർ മാറിനിൽക്കാൻ മുന്നറിയിപ്പുമായി ഇറാൻ”
-
News2 days agoകൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ 8 പേര് പിടിയില്‍
-
News2 days agoജിദ്ദ സർവീസുകൾ വീണ്ടും: ജസീറ എയർവേയ്സ് സർവീസ് പുനരാരംഭിക്കുന്നു
-
News2 days agoപശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിലേക്ക് അമേരിക്കൻ കരയുദ്ധ സാധ്യത,ശവപ്പെട്ടിയിൽ മടങ്ങുമെന്ന മുന്നറിയിപ്പുമായി ഇറാൻ
-
News2 days agoയുഎസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി, നേരിടാൻ ഞങ്ങൾ തയ്യാറാണ്;- ഇറാൻ പാർലമെൻ്റ് സ്പീക്കർ
-
kerala2 days agoകായിക പ്രതിസന്ധികൾക്ക് പരിഹാരം കാണും; ഫുട്ബോൾ താരങ്ങൾക്ക് ഉറപ്പുനൽകി പി.കെ. കുഞ്ഞാലിക്കുട്ടി

