GULF
റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല
അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.
പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. 05-05-2025 സൗദി സമയം രാവിലെ 10ന് കേസ് വീണ്ടും പരിഗണിക്കും.
GULF
യാ ഹബീബീ’; ഹാശിം എഞ്ചിനീയർ ഓർമ്മപുസ്തകം; പ്രകാശനം ആഗസ്ത് നാലിന്

ദമ്മാം: സഊദി കെ എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനും ദേശീയ സമിതി ട്രഷറുമായിരുന്ന മർഹൂം.സി. ഹാശിം എഞ്ചിനീയറുടെ ഓർമ്മപുസ്തകം ‘യാ ഹബീബീ’ പ്രകാശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിൻറെ ജന്മദേശമായ കണ്ണൂരിൽവെച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.
ആഗസ്ത് നാലിന് കണ്ണൂർ ചേംബർ ഹാളിൽ വൈകീട്ട് നാല് മണിക്കാണ് പരിപാടി. ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കൾ, ലീഗ് പോഷക ഘടകങ്ങളുടെ പ്രതിനിധികൾ,സഊദി കെ എം സി കുടുംബങ്ങൾ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ഹാശിം എഞ്ചിനീയറുടെ ഭാര്യയുമായ ഫിറോസ ഹാശിം,
മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവരും സംബന്ധിക്കും.
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയാണ് പുസ്തകത്തിന്റെ പ്രസാധകർ.മൂന്നര പതിറ്റാണ്ട് കാലത്തെ കുടിയേറ്റഭൂമികയിലെ ഗതിവിഗതികളുടെയും ആർദ്രമായ മാനവസേവനത്തിന്റെയും സാംസ്കാരിക പാരസ്പര്യത്തിന്റെയും ചരിത്രാടരുകൾ ഹാശിം എഞ്ചിനീയറുടെ പൊതുജീവിതത്തിലൂടെ ഇതൾ വിരിയുന്നതാണ് ‘യാ ഹബീബീ’.
അദ്ദേഹത്തെ അടുത്തറിഞ്ഞ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാർ, എംഎൽഎമാർ ദേശീയ- സംസ്ഥാന ഭാരവാഹികൾ ,വേൾഡ് കെഎംസിസി നേതാക്കൾ, സഊദിയിലെ സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മാധ്യമരംഗത്തെ പ്രമുഖർ, വിവിധ തുറകളിൽ ഒന്നിച്ചു പ്രവർത്തിച്ച സഹചാരികൾ തുടങ്ങിയവർ ഹാശിം എഞ്ചിനീയറെ ഹൃദയംകൊണ്ട് അടയാളപ്പെടുത്തുന്നതാണ് അഞ്ഞൂറിലധികം പേജുകൾ വരുന്ന ഓർമ്മപ്പുസ്തകം.
കാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ), മാമു നിസാർ (ഫിനാൻസ് കൺവീനർ) സി.പി ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കൺവീനർ)സിദ്ദിഖ് പാണ്ടികശാല , റഹ്മാൻ കാരയാട് (സമിതിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂൽ (ചീഫ് എഡിറ്റർ) കാദർ മാസ്റ്റർ വാണിയമ്പലം (എക്സിക്യൂട്ടീവ് എഡിറ്റർ) അശ്‌റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റർ), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര ( സബ് എഡിറ്റർമാർ) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്. ഒരു ഹരിതസേവകന് ലഭിക്കുന്ന മികവുറ്റ ആദരവാണ് ഈ കൃതിയിലൂടെ സാർത്ഥകമാകുന്നതെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.
GULF
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്

GULF
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.
അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.
ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
News3 days ago
ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസയില്‍ 2 കുട്ടികളടക്കം 9 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
-
News2 days ago
ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആറ് പേര് കൊല്ലപ്പെട്ടു
-
News2 days ago
‘ഇസ്രാഈല്‍ സൈനിക പ്രചാരണം വര്‍ദ്ധിപ്പിക്കേണ്ട സമയമാണിത്’; വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ ഇസ്രാഈലിന് നിര്‍ദേശം നല്കി ട്രംപ്
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍