Connect with us

kerala

സ്വന്തമായി വീടും സ്ഥലവുമില്ല, ആകെ സ്വത്ത് 15,98,600 രൂപ, മാസ വരുമാനം 25,000 രൂപ; ചാണ്ടി ഉമ്മന്റെ നാമനിര്‍ദേശ പത്രിക

പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്

Published

on

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആകെയുള്ളത് 15,98,600 രൂപയുടെ സ്വത്ത്. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേര്‍ത്താണിത്. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ്, ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാവേണ്ടതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

 

 

kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

Published

on

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.

ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്‍കി.

അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

‘ചികിത്സ നിഷേധിക്കരുത്, ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം’; ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി: രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ കാരണങ്ങള്‍കൊണ്ട് ചികിത്സാ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി 30 ദിവസത്തിനകം അറിയിക്കണം എന്നും ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

രോഗികളുടെ അവകാശങ്ങള്‍ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം, അത്യാഹിതത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം, പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്, തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം, ഇതിനുള്ള ഉത്തരവാദിത്വം പ്രാഥമികമായി പ്രവേശിപ്പിക്കുന്ന ആശുപത്രിയുടേതാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

രോഗികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കണം, ഡിസ്ചാര്‍ജ് സമയം, പരിശോധനാ ഫലങ്ങള്‍ കൈമാറണം, ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം, ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്‌ക് വേണം, പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തവ ഡി എം ഒക്ക് കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2018 ല്‍ നിലവില്‍ വന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിനെതിരെ ആയിരുന്നു ആശുപത്രി മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണ് നിയമം എന്ന സര്‍ക്കാര് വാദം കോടതി അംഗീകരിച്ചു.

Continue Reading

Trending