india

‘സര്‍വേകളൊന്നും കാര്യമാക്കുന്നില്ല, യുപിയില്‍ എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും’; അഖിലേഷ് യാദവ്‌

By Test User

March 07, 2022

ഉത്തര്‍പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന സര്‍വേ പ്രവചനത്തിന് പിന്നാലെ സര്‍വേകളെ തള്ളി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമാക്കുന്നില്ല. സംസ്ഥാനത്ത് എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കും’, അഖിലേഷ് യാദവ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയം നുണകളും തെറ്റായ വിവരങ്ങളുമാണ് ബിജെപി പ്രചരിപ്പിച്ചത്. ജനങ്ങള്‍ അവരുടെ ഭാവിക്ക് വേണ്ടി വോട്ടുചെയ്തു. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും എതിരായിയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

യുപിയില്‍ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 403 സീറ്റുകളാണ് ഉള്ളത്. യുപിയിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.