റോഹ്ത്തക്: യോഗാഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. റോഹ്ത്തക് കോടതിയിലെ അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ‘ഭാരത് മാതാകീ ജയ്’ എന്ന് വിളിക്കാന്‍ തയ്യാറാകാത്തവരുടെ തലവെട്ടണം എന്ന പരാമര്‍ശമാണ് കേസിനാധാരം.

മെയ് 12ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ രാംദേവ് എത്തിയിരുന്നില്ല. അതിനാലാണ് ഇന്ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഏപ്രില്‍ മാസത്തില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് രാംദേവിന്റെ പരാമര്‍ശം ഉണ്ടായത്. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയ്യാറാകാത്തവരുടെ തലവെട്ടണം എന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസ് നേതാവ് സുഭാഷ്ഭദ്ര നല്‍കിയ പരാതിയിലാണ് ബാബാ രാംദേവിനെതിരെ കേസെടുത്തത്.