ഗൂര്‍ഖ ജനമുക്തി മോര്‍ച്ച യുടെ ഓഫീസുകളിലെ പോലീസ് റൈഡിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധ പരമ്പരകള്‍ വ്യാഴാഴ്ച രാവിലെയും തുടര്‍ന്നു. അനിശ്ചിതകാല പ്രതിഷേധ പരിപാടികള്‍ക്കും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനകംതന്നെ സമരക്കാര്‍ അനേകം വാഹനങ്ങള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. ഗൂര്‍ഖാലാന്റ് എന്ന പേരില്‍ ഗൂര്‍ഖകള്‍ക്കു മാത്രമായി സ്വതന്ത്ര സംസ്ഥാനം രുപീകരിക്കണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെ ഗൂര്‍ഖകള്‍ സമരം നടത്തുന്നത്. അതേസമയം ഗൂര്‍ഖകളുടെ ഓഫീസുകളിലേക്ക് പോലീസ് നടത്തുന്ന റെയ്ഡുകള്‍ സമരം അടിച്ചൊതുക്കാനാണ് മമതയുടെ പോലീസിന്റെ ശ്രമമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.