Culture
വിന്ഡീസ് പര്യടനത്തിനുള്ള ഇന്ത്യന് ടീം പ്രഖ്യാപിച്ചു; രോഹിതിനും ബുംറക്കും വിശ്രമം
മുംബൈ: വിന്ഡീസ് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്സ്മാന് രോഹിത് ശര്മ, പേസ് ബൗളര് ജസ്പ്രിത് ബുംറ എന്നിവര്ക്ക് വിശ്രമം അനുവദിച്ചപ്പോള് ബാറ്റ്സ്മാന് ഋഷഭ് പന്ഥ്, സ്പിന്നര് കുല്ദീപ് യാദവ് എന്നിവര് ടീമിലെത്തി.
ജൂണ് 23-നും ജൂലൈ 9-നുമിടയില് അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവുമാണ് ഇന്ത്യ കരീബിയനില് കളിക്കുന്നത്. ചാമ്പ്യന്സ് ട്രോഫിയോടെ അവസാനിക്കുമായിരുന്ന കോച്ച് അനില് കുംബ്ലെയുടെ കാലാവധി വിന്ഡീസ് ടൂര് വരെ നീട്ടിയിട്ടുണ്ട്.
ടീം: വിരാട് കോഹ്ലി (ക്യാപ്ടന്), ശിഖര് ധവാന്, ഋഷഭ് പന്ഥ്, അജിങ്ക്യ രഹാനെ, എം.എസ് ധോണി, യുവരാജ് സിങ്, കേദാര് ജാദവ്, ഹര്ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര് കുമാര്, കുല്ദീപ് യാദവ്, ദിനേഷ് കാര്ത്തിക്.
ജൂണ് 23, 25, 30, ജൂലൈ 2, 6 ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്. ജൂലൈ ഒമ്പതിന് ട്വന്റി 20 മത്സരം നടക്കും. ക്വീന്സ് പാര്ക്ക് ഓവല് (ട്രിനിഡാഡ് ആന്റ് ടുബാഗോ), സര് വിവ് റിച്ചാര്ഡ്സ് സ്റ്റേഡിയം (ആന്റിഗ്വ ആന്റ് ബര്ബുഡ), സബീന പാര്ക്ക് (കിങ്സ്റ്റണ്, ജമൈക്ക) എന്നിവിടങ്ങളിലാണ് മത്സരങ്ങള് നടക്കുന്നത്.
kerala
ശബരിമല സ്വര്ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള് ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ളയില് സി.പി.എം നേതാവും ദേവസ്വം ബോര്ഡ് പ്രസിഡന്റും എം.എല്.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള് ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ളയില് മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള് ജയിലിലേക്ക് പോകുമ്പോള് പാര്ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന് എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്ഡ് പോറ്റിക്കെതിരെ പരാതി നല്കിയില്ലെന്നും പോറ്റി കുടുങ്ങിയാല് പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില് പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര് ലോഞ്ച് ചടങ്ങില്’ എനിക്ക് ദൈവമായ ഹനുമാനില് വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില് നവംബര് 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ആയിരക്കണക്കിന് ആളുകള് പങ്കെടുത്ത വന് വേദിയില് ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള് നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില് ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര് ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില് പ്രധാന താരങ്ങള് ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില് തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില് പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന് കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല് ചിത്രത്തെക്കാള് വലിയ ചര്ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില് ഉള്ളത്, അവയില് ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല് മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില് തിരക്കിലായിരുന്നതിനാല് ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില് എത്തുന്ന ‘കളങ്കാവല്’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള് പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള് വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില് ഉള്ളത്, അവയില് ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല് മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില് തിരക്കിലായിരുന്നതിനാല് ആ വേഷം നടന് ചെയ്യാനായില്ല. തുടര്ന്ന് മമ്മൂട്ടിയുടെ നിര്ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് വിവേക് ദാമോദരന് വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്മിച്ച ‘കളങ്കാവല്’ നവംബര് 27ന് തീയേറ്ററുകളില് റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്ത്തകരെയും ചാക്കിലാക്കാന് ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്ഡെ
-
GULF2 days agoദുബൈ എയര്ഷോയില് ഇന്ത്യന് ജെറ്റ് തകര്ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില് പരിക്ക്; ആശുപത്രിയില് എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്ക്കാര് സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള് തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്ണ്ണക്കൊള്ളയുടെ പൂര്ണ്ണ ഉത്തരവാദിത്വം ഇടത് സര്ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര് ബി.ജെ.പിയില് തമ്മില്ത്തല്ല്; കൗണ്സിലര്ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള് സ്ഥാനാര്ത്ഥി
-
kerala2 days agoശബരിമല സ്വര്ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

