kerala

വൈദ്യുതി ബില്ലടച്ചില്ല, മലപ്പുറം കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

By webdesk11

February 06, 2023

വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ മലപ്പുറം കലക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. മലപ്പുറം കലക്ടറേറ്റില്‍ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ആണ് കുടിശ്ശിക വന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്.

പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി.

ബില്ലടക്കാന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുപതിനായിരം രൂപ വരെ കുടിശ്ശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.