Connect with us

News

ലെബനനിലെ ഒരു ഗ്രാമം പോലും പിടിച്ചെടുക്കാനായില്ല; നെതന്യാഹു സര്‍ക്കാരിനെതിരെ ഇസ്രാഈല്‍ മാധ്യമങ്ങള്‍

50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

തെക്കന്‍ ലെബനനിലെ ഒരു ഗ്രാമം പോലും ഇസ്രാഈലി സൈന്യമായ ഐ.ഡി.എഫിന് പിടിച്ചെടുക്കാനിയില്ലെന്ന് ഇസ്രാഈല്‍ പത്രം. ഫലസ്തീനിലെ യുദ്ധം ഗസയില്‍ നിന്ന് ലെബനനിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹീബ്രു ഭാഷാ പത്രമായ യെദിയോത്ത് അഹ്രോനോത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു മാസം നീണ്ട യുദ്ധത്തില്‍ ഇസ്രാഈല്‍ തോല്‍വി രുചിച്ചുവെന്നാണ് പത്രം പറയുന്നത്. സൈന്യത്തെ 5 ഡിവിഷനുകളായി തിരിച്ചാണ് ലെബനനില്‍ ഐ.ഡി.എഫ് സൈനിക നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2006ലെ യുദ്ധത്തില്‍ വിന്യസിച്ച സേനയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോഴത്തെ സൈന്യത്തിനെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

2006ല്‍ പരാജയപ്പെട്ടെങ്കിലും ഇസ്രഈലിന് ചെറിയ തോതിലെങ്കിലും ലെബനനില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നുമാണ് പത്രം പറഞ്ഞത്. പീരങ്കികളുടെയും വ്യോമസേനയുടെയും സഹായമുണ്ടായിട്ടും ഇസ്രാഈലിന് പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും യെദിയോത്ത് അഹ്രോനോത്ത് പറഞ്ഞു.

ഈ തുടര്‍ച്ചയായ പരാജയം ഇസ്രാഈലിന് 1940കളുടെ അവസാനം മുതല്‍ നേരിട്ടതിനേക്കാള്‍ വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നും പത്രം പറയുന്നു. ഹിസ്ബുല്ലയുടെ പ്രതിരോധത്തെ ചെറുക്കാന്‍ ഇസ്രഈലിന് സാധിക്കുന്നില്ലെന്നും സൈനികര്‍ ക്ഷീണിതരാണെന്നും പത്രം വിമര്‍ശിച്ചു.

അതേസമയം ലെബനനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,897 ലെബനന്‍ പൗരന്മാര്‍ ഇസ്രാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 183 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനുപുറമെ 95ലധികം ഇസ്രാഈലി സൈനികര്‍ ലെബനനുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. 900 സൈനികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം 24 ഇസ്രഈലി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ കണക്കുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പത്രം വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

kerala

നേഴ്‌സിങ് സ്റ്റാഫ് എന്ന് പരിചയപ്പെടുത്തി ഒരു പെണ്‍കുട്ടി തന്നില്‍ നിന്ന് തട്ടിയത് 40,000 രൂപ; സംഭവം പങ്കുവെച്ച് നടന്‍ നിര്‍മല്‍ പാലാഴി

പത്ത് മിനിറ്റിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നും നടന്‍ പറയുന്നു.

Published

on

മെഡിക്കല്‍ കോളജിലെ നേഴ്‌സിങ് സ്റ്റാഫ് എന്ന് പരിചയപ്പടുത്തി ഒരു പെണ്‍കുട്ടി 40,000 രൂപ തന്നില്‍ നിന്ന് തട്ടിയ സംഭവം പങ്കുവെച്ച് നടന്‍ നിര്‍മല്‍ പാലാഴി. പത്ത് മിനിറ്റിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നും നടന്‍ പറയുന്നു. കുറച്ചു ദിവസം മുമ്പ് ഒരാളുമായി ആശുപത്രിയില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടി ബോധപൂര്‍വ്വം സഹായങ്ങള്‍ ചെയ്ത് തന്നെന്നും അതിലൂടെ പരിചയപ്പെട്ട് നമ്പര്‍ വാങ്ങുകയായിരുന്നെന്നും നടന്‍ പറയുന്നു. ശേഷം തന്നില്‍ നിന്ന് പണം തട്ടിയത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

നവംബര്‍ 15ന് ഒരാള്‍ക്കൊപ്പം താന്‍ ആശുപത്രിയില്‍ എത്തിയിരുന്നെന്നും അപ്പോഴാണ് മെഡിക്കല്‍ കോളജിലെ നേഴ്‌സിങ് സ്റ്റാഫ് എന്നുസ്വയം പരിചയപ്പെടുത്തിയ പെണ്‍കുട്ടി തങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്ത് തന്നെന്നും കുറിപ്പില്‍ പറയുന്നു. അവര്‍ തന്റെ ഫോണ്‍ നമ്പറും വാങ്ങി. അന്ന് വൈകുന്നേരം അക്കാര്യം പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒരു ദിവസം ആ പെണ്‍കുട്ടി 40,000 രൂപ കടം ചോദിച്ചു. 10 മിനിറ്റിനുള്ളില്‍ തിരികെ നല്‍കാം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തിരികെ വിളിച്ചപ്പോള്‍ തന്റെ നമ്പര്‍ അവര്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നും നടന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു. ഈ നവംബര്‍ 15 ന് വീട്ടിലെ കിണറ്റില്‍ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടന്‍ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന്‍ മൂപ്പരുമായി എന്റെ സ്‌കൂട്ടറില്‍ മെഡിക്കല്‍ കോളേജില്‍ പോയി ഇഞ്ചക്ഷന്‍ എടുക്കുന്നു ശേഷം ഒരു മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ ഇരിക്കുവാന്‍ പറയുന്നു, എനിക്ക് ആണെങ്കില്‍ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാന്‍ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോ.. പിറകില്‍ നിന്നും ഒരു പെണ്‍കുട്ടി സാര്‍ എന്ത് പറ്റി…? ഞാന്‍ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തില്‍ ടാഗ് കെട്ടി നേഴ്‌സിങ് സ്റ്റാഫ് ആണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി. ചേട്ടന്‍ പൊയ്‌ക്കോ രാജേട്ടന്റെ അടുത്ത് ഞാന്‍ നിന്നോളാം എന്നവര്‍ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേല്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ എന്റെ നമ്പര്‍ വാങ്ങി.

അന്ന് രാത്രി ഒരു 7,8 ആയപ്പോള്‍ അവര്‍ എന്നെ വിളിച്ചു സാര്‍ അവര് ഡിസ്ചാര്‍ജ് ആയിട്ടോ എന്ന് പറഞ്ഞു ഞാന്‍ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു. നവംബര്‍ 28 ന് ഞാന്‍ പാലക്കാട് ധ്യാന്‍, സിജുവിത്സന്‍പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ”ഡിക്ടറ്റീവ് ഉജ്ജലന്‍” എന്ന സിനിമയില്‍ ഒരു കുഞ്ഞു വേഷത്തില്‍ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു. സാര്‍ ഞാന്‍ അന്ന് സാറിനെ ഹെല്‍പ്പ് ചെയ്ത…… ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാന്‍ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം. ഞാന്‍ പറഞ്ഞു മോളെ ഞാന്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുമ്പോ ചെയ്യുന്നു എന്നല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ എന്റെ കയ്യില്‍ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ്. പക്ഷെ അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവര്‍ത്തകയോട് ഇല്ല എന്ന് പറയുവാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവര്‍ ഒരു നേഴ്‌സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്‌സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് ”എന്റെ മാലാഖ കൂട്ടം” പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാന്‍ ക്യാഷ് അയച്ചു കൊടുത്തു. 10,20 30 40 മിനിട്ടുകള്‍ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു.

മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ഉൃ വെമാലലൃ സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ വര്‍ക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. സങ്കടവും ദേഷ്യവും വന്ന ഞാന്‍ പോലിസ് സൗഹൃദം വച്ചു ഉടന്‍ തന്നെ പരാതി കൊടുത്തു. പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, സൈബര്‍ സെല്‍ ബിജിത്ത് ഏട്ടന്‍,അവസാനം അസിസ്റ്റന്റ് കമീഷണര്‍ സിദ്ധിക്ക് സാര്‍, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാന്‍ വിളിച്ചു. കാരണം, എന്നെ പറ്റിച്ചു അതും ഞാന്‍ അങ്ങേ അറ്റം സ്‌നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

അവസാനം മെഡിക്കല്‍ കോളേജില്‍ ആളെ മനസ്സിലാക്കാന്‍ ഷമീര്‍ സാറിലൂടെ എനിക്ക് കഴിഞ്ഞു അവര്‍ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനല്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല) മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നമ്മള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാവും അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിര്‍ത്തുക തന്നെ വേണം.

 

 

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്; നടന്‍ സിദ്ദീഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് നടന്‍ ഹാജരായത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് നടന്‍ ഹാജരായത്. സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവര്‍ത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക്ക് സെല്‍ എസിപി ഉടന്‍ സ്ഥലത്തെത്തും.

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ നടന്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് നിലവിലെ നടപടി.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് ഠയര്‍ത്തുന്നുണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും നട്ന്‍ സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Continue Reading

kerala

സിദ്ധാര്‍ഥന്റെ മരണം; വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഡീബാര്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി

Published

on

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ഡീബാര്‍ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കു മറ്റേതെങ്കിലും കോളജില്‍ പ്രവേശനം നേടുന്നതിനുള്ള 3 വര്‍ഷത്തെ വിലക്കും കോടതി നീക്കി. വിദ്യാര്‍ഥികള്‍ക്കു മണ്ണുത്തില്‍ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും എന്നാല്‍ ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ഹര്‍ജിക്കാര്‍ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരില്‍ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി പറഞ്ഞു.

യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ പറഞ്ഞു. തുടര്‍ന്നാണ് പുതിയ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. വിദ്യാര്‍ഥികളില്‍ ഓരോരുത്തര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ വ്യക്തമാക്കി വേണം നോട്ടീസ് നല്‍കാന്‍. കേസില്‍ പ്രതികളായിരുന്ന 19 വിദ്യാര്‍ഥികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിദ്ധാര്‍ഥനെ തൂങ്ങി മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്‌സിന്റേയും മര്‍ദനവും റാഗിങും മൂലം സിദ്ധാര്‍ഥന്‍ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Continue Reading

Trending