More
മതിയായ കാരണമുള്ളവരെ അസാധു നോട്ടുകള്‍ മാറ്റാന്‍ അനുവദിക്കണം

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുനപരിശോധന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി.
വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മാര്‍ച്ച് 31ന് മുമ്പ് നോട്ട് മാറ്റിയെടുക്കാനാവാത്ത മതിയായ കാരണമുള്ളവര്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ അനുവാദം നല്‍കണമെന്ന് ആര്‍ബിഐയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഒരാള്‍ ന്യായമായി സമ്പാദിച്ച പണം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പണം മാറ്റി വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.
നോട്ട് നിരോധന വിജ്ഞാപനം മൂന്നു വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ പ്രേരിപ്പിക്കരുതെന്നും സുപ്രീം കോടതി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. അതേ സമയം കോടതിയുടെ നിരീക്ഷണത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു.
പ്രായമായ വീട്ടമ്മമാരുള്‍പ്പെടെ നോട്ട് അസാധുവാക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് വിഷയം പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി. അസാധു നോട്ടുകള്‍ മാറ്റി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സുപ്രീം കോടതി പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിട്ടുള്ളത്.
എന്നാല്‍ നോട്ട് മാറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനമാണ് എടുത്തതെന്നാണ് കേസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്.
അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ജാലകമൊന്നും തുറക്കില്ലെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. നോട്ട് അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് പ്രഖ്യാപനം നടത്തിയപ്പോള്‍ 2017 മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ മാറ്റി എടുക്കാന്‍ സമയം നല്‍കുമെന്ന് അറിയിച്ചിരുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
kerala
‘കേരളത്തില്‍ ആര്‍ക്കും എന്തും പറയാമെനന്ന അവസ്ഥ, പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു’: പി.കെ കുഞ്ഞാലിക്കുട്ടി

വെള്ളാപ്പള്ളി നടേശന് പച്ചയ്ക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മറുപടി പറയേണ്ടത് സർക്കാരാണ്. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. പറയാൻ നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല. ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ ഒരു നിമിഷം അവർ ലീഗിൽ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
kerala
വെള്ളാപ്പള്ളിക്കെതിരെ മിണ്ടാട്ടമില്ലാതെ സിപിഎം; മന്ത്രിസഭ അണിനിരന്ന് അടുത്ത സ്വീകരണം എന്നാണെന്ന് സോഷ്യല്‍ മീഡിയ

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വെള്ളാപ്പള്ളി വീണ്ടും വിഷംചീറ്റിയിട്ടും മിണ്ടാട്ടമില്ലാതെ സി.പി.എം. കോട്ടയം ഒരു സമുദായത്തിന്റെ കുത്തകയാണെന്നും കോട്ടയത്തിന്റെ ആധിപത്യം ഈ സമുദായത്തിന്റെ കൈയിലാണെന്നും പറഞ്ഞ ഇദ്ദേഹം കേരളത്തിൽ മതാധിപത്യമാണെന്നും കൂട്ടിച്ചേർത്തു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന വി.എസ് അച്യുതാനന്ദന്റൈ പ്രസംഗം ഉദ്ധരിച്ച വെള്ളാപ്പള്ളി അതിന് ഇനി അധികസമയം വേണ്ടെന്നും ഈഴവസ്ത്രീകളോട് കൂടുതൽ പ്രസവിക്കാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞത്.
നേരത്തെ മലപ്പുറം ജില്ലക്കെതിരെ വിഷം ചീറ്റിയ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തത്. മാത്രവുമല്ല, ഒരു ജില്ലക്കെതിരായ പരാമർശം മുസ്ലിംലീഗിനെതിരാണ് എന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇനി മന്ത്രിമാർ അണിനിരന്നുള്ള സ്വീകരണ പരിപാടി എന്നാണ് എന്ന് സി.പി.എം അണികൾ തന്നെ ചോദിച്ച് തുടങ്ങിയിട്ടും സി.പി.എമ്മിന് മിണ്ടാട്ടമില്ല. വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെ വർഗീയ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ സി.പി.എമ്മിനെതിരെയോ യു.ഡി.എഫിന് അനുകൂലമായോ പറയേണ്ടി വരും എന്ന സ്ഥിതിയാണുള്ളതെന്നും ചിലർ സൂചിപ്പിച്ചു.
kerala
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് (ഞായറാഴ്ച) എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് ആണ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ- ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala3 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
-
kerala3 days ago
പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി