വിയന്ന: ഞങ്ങള്‍ വിചാരിച്ചാലും ഗതാഗതം സ്തംഭിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് കോഴികള്‍. ഓസ്ട്രിയയിലെ തിരക്കേറിയ ലിന്‍സ് നഗരത്തിലെ ഒരു റോഡിലാണ് അവിചാരിതമായ സംഭവമുണ്ടായത്. റോഡപകടത്തെ തുടര്‍ന്ന്  ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു.

4203466b00000578-0-image-a-29_1499160511115തുടര്‍ന്ന് തലസ്ഥാനമായ വിയന്നയിലേക്കുള്ള പ്രധാന വീഥി അധികൃതര്‍ക്ക് അടച്ചിടേണ്ടിവന്നു. ലിന്‍സ് നഗരത്തിനു സമീപമാണ് ലോറി അപകടത്തില്‍പെട്ടത്. ലോറിയിലെ കോഴി കൂടുകള്‍ പൊട്ടിവീണതോടെ കോഴികള്‍ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. എഴായിരത്തോളം കോഴികളാണ് റോഡിലേക്ക് എത്തിയതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു.
രാവിലെ തിരക്കേറിയ ഓഫീസ് സമയത്താണ് അപകടം. കോഴികളെക്കൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ റോഡിന് ഇരുവശത്തും നീണ്ട ക്യൂ തന്നെ പ്രത്യക്ഷപ്പെട്ടു.