ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് പ്രശ്‌നങ്ങളില്‍കുടുങ്ങുകയോ എന്തെങ്കിലും ബുദ്ധിമുട്ടുകളില്‍പെടുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ അക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്ന വിദേശകാര്യമന്ത്രി തന്റെ ഔദ്യാഗിക ടിറ്റ്വര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എംബസിക്ക് അയയ്ക്കുന്ന പരാതി ട്വീറ്റില്‍ തന്നെ ടാഗ് ചെയ്യണമെന്നും സുഷമ ട്വീറ്റിലൂടെ അറിയിച്ചു.
Please tweet your problem to the concerned Indian Embassy/authority and endorse the same to @sushmaswaraj. /1 Pl RT
— Sushma Swaraj (@SushmaSwaraj) January 9, 2017
ട്വീറ്റിന് വലിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിക്ക് ലഭിക്കുന്നത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വീറ്റില്‍ #SOS എന്ന് ഉള്‍പ്പെടുത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
I monitor their response to your tweets personally. In case of emergency pl mention #SOS. /2 Pl RT
— Sushma Swaraj (@SushmaSwaraj) January 9, 2017
സോഷ്യല്‍മീഡിയയിലൂടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്ന വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കാര്യമായ പരിഹാരം കണ്ടെത്താന്‍ സുഷമ സ്വരാജിനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
അടുത്തിടെ, പൗരന്മാരുടെ ട്വീറ്റുകള്‍ക്കു കൃത്യമായും സുതാര്യമായും മറുപടി നല്‍കാന്‍ ട്വിറ്റര്‍ സേവ എന്ന പേരില്‍ ഒരു സേവനം വിദേശകാര്യ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സേവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ / ഹൈക്കമ്മിഷനുകള്‍ എന്നിവയുടെ 198 ട്വിറ്റര്‍ അക്കൗണ്ടുകളുടെയും 29 റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസുകളുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെയും വിവരങ്ങളും സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു.
— Sushma Swaraj (@SushmaSwaraj) January 9, 2017
Be the first to write a comment.