കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ പീഡനക്കേസില്‍ ചോദ്യം ചെയ്യലിനു വിധേയനാകുന്ന മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും അറസ്റ്റ് ചെയ്തില്ല.
ഫാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ നാളെയും തുടരുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. രണ്ട് ദിവസമായി തുടരുന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളുടെ സത്യാവസ്ഥ മൂന്ന് സംഘങ്ങളായി രാത്രി തന്നെ പരിശോധിച്ച് വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ര​ണ്ടാം​ദി​വ​സം ഏ​ഴു മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ രാ​ത്രി ഏ​ഴു മ​ണി​യോ​ടെ ബി​ഷ​പ്പ് മ​ര​ടി​ലെ ഹോ​ട്ട​ലി​ലേ​ക്ക് മ​ട​ങ്ങി.  മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് ഇന്ന് രാത്രികൊണ്ട് പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നാളെ 10.30ന് ഹാജരാകാന്‍ ബിഷപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വെ​ള്ളി​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ ഹൈ​ടെ​ക്ക് സെ​ല്ലി​ലാ​ണ് ര​ണ്ട് ദി​വ​സ​മാ​യി ബി​ഷ​പ്പി​നെ ചോ​ദ്യം ചെ​യ്ത​ത്. ആ​ദ്യ​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച​യും ചോ​ദ്യം ചെ​യ്യ​ല്‍ ഏ​ഴ് മ​ണി​ക്കൂ​ര്‍ വ​രെ നീ​ണ്ടി​രു​ന്നു.