Video Stories
ഓഖി 11 പേരെ കൂടി രക്ഷപ്പെടുത്തി; നാലു പേരെ കണ്ടെത്താനായില്ല
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചതായി നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. നാലു ബോട്ടുകളില്‍ നിന്നായി രക്ഷിച്ച 11 പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന് (45), റൊണാള്‍ഡ് റോസ് (40), ജാന്‍ റോസ് (35), ജോണ്സണ് (38), ചെവര സ്വദേശി വര്‍ഗീസ് (39), വിഴിഞ്ഞം സ്വദേശികളായ ആന്റണി (45), ബാബു (40), ജോസ് (33), സഹായം (34), വലിയതുറ സ്വദേശികളായ പോള്‍ (48), ബൈജു (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ കണ്ടെത്താനായില്ല. നാലു ഫൈബര്‍ ബോട്ടുകളും പൂര്‍ണമായി തകര്‍ന്നു. മൂന്നു ദിവസങ്ങളിലായി പല പ്രദേശങ്ങളില്‍നിന്നു രക്ഷിച്ച ഇവര്‍ നാവിക സേനയുടെ കപ്പലുകളിലുണ്ടായിരുന്നു. ഐഎന്‍എസ് നിരീക്ഷക്, ഐഎന്‍എസ് ജമുന എന്നീ നാവിക സേന കപ്പലുകളിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഐഎന്‍എസ് കല്‍പ്പേനിയിലാണ് ഇവരെ നാവിക ആസ്ഥാനത്തേക്ക് കൊണ്ടു വന്നത്. ഇന്നലെ ഉച്ചക്ക് 12.20ഓടെ കൊച്ചിയിലെ നേവല്‍ ബേസില്‍ കപ്പലെത്തി. തുടര്‍ന്ന് ഇവരെ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ വാഹനത്തില്‍ ഇവര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു.
കൊല്ലത്തെ നീണ്ടകരയില്‍ നിന്ന് കഴിഞ്ഞ 28ന് ഉച്ച കഴിഞ്ഞാണ് ആരോഗ്യമാത എന്ന ബോട്ടില്‍ മുത്തപ്പന്, റൊണാള്‍ഡ് റോസ്, ജാന്‍ റോസ്, ജോണ്സണ്, വര്‍ഗീസ് എന്നിവര്‍ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. പിറ്റേന്നു രാത്രി ഏകദേശം 12.30 ആയതോടെ കനത്ത കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമായി. ഇതിനിടെ ബോട്ടിലെ ഒരു എന്ജിന് തകരാറിലായി. കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ ഒരു ദിവസം മുന്നോട്ടു പോകാനാകാതെ അവിടെ കിടന്നു. രണ്ടാം ദിവസം കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. രണ്ടാമത്തെ എന്‍ജിനും തകരാറിലായതോടെ മരണത്തെ മുന്നില്‍ കണ്ടുവെന്ന് ജോണ്സണ് പറയുന്നു. കരയില്‍നിന്നു പോന്നതില്‍ പിന്നെ ഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവരും തളര്‍ന്നു. കുടിവെള്ളമുണ്ടായിരുന്നത് തീരാതെ കുറച്ചു മാത്രം ഉപയോഗിച്ചു. ഇതിനു ശേഷമാണു നാവിക സേന അധികൃതര്‍ രക്ഷക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് കഴിഞ്ഞ 30ന് ഉച്ചക്ക് ശേഷം മൂന്നിനാണു ഫാത്തിമ മാതാ എന്ന ബോട്ടില്‍ ആന്റണി, ബാബു, നിക്കോളാസ് എന്നിവര്‍ കടലിലേക്ക് പുറപ്പെട്ടത്. രാത്രി 12 കഴിഞ്ഞതോടെ കടല്‍ പ്രക്ഷുബ്ധമായി. കൂറ്റന്‍ തിരമാലകള്‍ അടിച്ചതോടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായി. വള്ളം മറിഞ്ഞതോടെ ജീവന് രക്ഷിക്കാനായി നീന്തി വള്ളത്തെ പിടിക്കാനുള്ള ശ്രമമായി. ഇതിനിടെ നിക്കോളാസിനെ കാണാതായി. തുടര്‍ന്നായിരുന്നു നാവിക സേനയുടെ ഇടപെടല്‍. വിഴിഞ്ഞത്ത് നിന്നു തന്നെ 29ന് അതിരാവിലെ മൂന്നിനാണു സജിത സജിത്ത് എന്ന ബോട്ടില്‍ നാലംഗ സംഘം പുറപ്പെട്ടത്. അതില്‍ ജോസ്, സഹായം എന്നിവര്‍ തിരികെയെത്തിയപ്പോള്‍ രാജു, സൈറസ് എന്നിവരെ കാണാതായി. പുറപ്പെട്ടതിന്റെ അടുത്ത ദിവസമാണു പ്രശ്നങ്ങളുണ്ടായത്. കാറ്റും മഴയും കൂടി തിരമാലകള്‍ അടിച്ചതോടെ വള്ളം മറിഞ്ഞു, രണ്ടു പേരെ കാണാതായി. ഇതിനു ശേഷം രണ്ടാം ദിവസമാണ് നേവി രക്ഷക്കെത്തിയത്. രണ്ടു തൊഴിലാളികള്‍ തിരിച്ചെത്തിയ സെന്റ് ആന്റണീസ് ബോട്ടില്‍നിന്നും രണ്ടു പേരെ കാണാതായിട്ടുണ്ട്. പോള്‍, ബൈജു എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ഡെന്നി, ജെറാള്‍ഡ് എന്നിവരെ കണ്ടെത്താനായില്ല. കഴിഞ്ഞ 30നാണ് ഇവര്‍ വലിയതുറയില്‍ നിന്നു പുറപ്പെട്ടത്. അന്നു വൈകുന്നേരം ആറുവരെ നാലു പേരും ഒപ്പമുണ്ടായിരുന്നു. കാറ്റിലും മഴയിലും വള്ളം മറിഞ്ഞപ്പോള്‍ നീന്തി വന്നു വള്ളത്തില്‍ എല്ലാവരും പിടിച്ചു. ഇതിനു ശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ അവരെ കാണാതാവുകയായിരുന്നുവെന്ന് ബൈജു പറഞ്ഞു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News10 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

