News

ഇന്ന് മുതല്‍ ഏകദിന പരമ്പര, കോലിയില്ല

By Chandrika Web

July 12, 2022

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക്് ഇന്ന് തുടക്കം. ഓവലില്‍ വൈകീട്ട് 5-30 മുതലാണ് അങ്കം. ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍ ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലീഷ് സംഘമാണ് സമ്മര്‍ദ്ദത്തില്‍.

ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ സീനിയേഴ്‌സെല്ലാം ടീമില്‍ തിരിച്ചെത്തുന്നത് ബട്‌ലര്‍ക്ക് ആശ്വാസമാണ്. ഇന്ത്യന്‍ സംഘത്തില്‍ സമ്മര്‍ദ്ദം വിരാത് കോലിക്കായിരന്നു. പക്ഷേ പരുക്ക് കാരണം അദ്ദേഹം ആദ്യ മല്‍സരത്തിനില്ല എന്നാണ് റിപ്പോര്‍ട്ട്. ടി-20 പരമ്പരയിലെ രണ്ട് മല്‍സരത്തിലും നിരാശപ്പെടുത്തിയ കോലിക്കൊപ്പം നായകന്‍ രോഹിതുണ്ടെങ്കിലും ഈ പരമ്പരയിലും നിരാശപ്പെടുത്തിയാല്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടും.