Connect with us

india

ഒഡീഷ ട്രെയിന്‍ അപകടം; മരിച്ചവരില്‍ 50 ബിഹാറുകാര്‍

അജ്ഞാതരായ യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എം. ഡി ഉദ്യോഗസ്ഥരുടെ സംഘം ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Published

on

പറ്റ്‌ന: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 50 പേര്‍ ബിഹാര്‍ സ്വദേശികളാണെന്ന് റിപ്പോര്‍ട്ട്. കോറോമാണ്ടല്‍ എക്‌സ്പ്രസ്സില്‍ കയറിയ 19 ബിഹാറുകാരെ കാണാതായിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് (ഡി.എം.ഡി) അറിയിച്ചു. പരിക്കേറ്റവരില്‍ 43 പേര്‍ ബിഹാര്‍ സ്വദേശികളാണ്. അപകടത്തില്‍ മരിച്ച ബിഹാറില്‍ നിന്നുള്ള 50 പേരില്‍ ഒമ്പത് പേര്‍ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്, മധുബാനി (6), ഭഗല്‍പൂര്‍ (7), ഈസ്റ്റ് ചമ്പാരന്‍ (5), പൂര്‍ണിയ (2), വെസ്റ്റ് ചമ്പാരന്‍ (3), നവാഡ (2) , ദര്‍ഭംഗ (2), ജാമുയി (2), സമസ്തിപൂര്‍ (3), ബങ്ക (1), ബെവ്ഗുയിസരായ് (1), ഗയ (1), ഖഗാരിയ (3), ഷര്‍ഷ (1), സിതാമര്‍ഹി (1), മുന്‍ഗര്‍ (1) എന്നിങ്ങനെയാണ് മറ്റുജില്ലകളിലുള്ളത്. കാണാതായവരില്‍ മധുബാനി ജില്ലയില്‍ നിന്നുള്ള നാല് പേര്‍, ദര്‍ഭംഗ (2), മുസാഫര്‍പൂര്‍ (2), ഈസ്റ്റ് ചമ്പാരണ്‍ (2), സമസ്തിപൂര്‍ (2), സിതാമര്‍ഹി (1), പട്‌ന (1), ഗയ (1), പൂര്‍ണിയ (1), ഷെയ്ഖ്പുര (1), സിവാന്‍ (1), ബെഗുസാരായി (1).

അജ്ഞാതരായ യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എം. ഡി ഉദ്യോഗസ്ഥരുടെ സംഘം ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാറില്‍ നിന്നുള്ള 12 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ബുധനാഴ്ച ശേഖരിച്ചിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സാമ്പിളുകളുമായി ഇവ ഒത്തുനോക്കും. ഈ മാസം രണ്ടിനുണ്ടായ ട്രെയിന്‍ അപകടത്തില്‍ 288 പേരാണ് മരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

36 ദിവസത്തിനിടെ കാണാതായതയത് 82 കുട്ടികളെ; മുംബൈയില്‍ മനുഷ്യക്കടത്തെന്ന് സംശയം

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

Published

on

മുംബൈയില്‍ കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായതയി പൊലീസ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസത്തിനിടെ 82 കേസുകളാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ്. 18 വയസ്സിന് താഴെയുള്ള 41 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയുമാണ് ഈ കാലയളവില്‍ കാണാതായത്. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പവൈ, മാല്‍വാനി, കുര്‍ള വില്ലേജ്, വക്കോല, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.

കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകള്‍:

ജൂണ്‍: 26 കുട്ടികള്‍ (എല്ലാവരും പെണ്‍കുട്ടികള്‍)

ജൂലൈ: 25 കുട്ടികള്‍ (15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും)

ഓഗസ്റ്റ്: 19 കുട്ടികള്‍ (5 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും)

സെപ്റ്റംബര്‍: 21 കുട്ടികള്‍ (6 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഒക്ടോബര്‍: 19 കുട്ടികള്‍ (12 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും)

നവംബര്‍: 24 കുട്ടികള്‍ (9 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഡിസംബര്‍ (ഇതുവരെ): 11 കുട്ടികള്‍ (5 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളും)

Continue Reading

india

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍

അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

Published

on

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

Continue Reading

india

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ

Published

on

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

Trending