Connect with us

gulf

ഒമാന്‍ അതിര്‍ത്തികള്‍ തുറക്കുന്നു; ചൊവ്വാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍

Published

on

മസ്‌കറ്റ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍. ഡിസംബര്‍ 29 ചൊവ്വാഴ്ചയാണ് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുക.

സുപ്രീം കമ്മിറ്റിയാണ് അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുനരാരംഭിക്കും.

അതേ സമയം ഒമാനിലേക്ക് പുറപ്പെടുന്ന മറ്റെല്ലാ രാജ്യങ്ങളിലുള്ള യാത്രക്കാര്‍ക്കും 72 മണിക്കൂറിനിടയിലുള്ള നെഗറ്റീവ് പിസിആര്‍ പരിശോധാനാ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പിസിആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്‍ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

 

gulf

മിഡില്‍ ഈസ്റ്റില്‍ 400 കോടി ഡോളര്‍ ടൂറിസം അധികവരുമാന സാധ്യത; ഖത്തര്‍ ലോകകപ്പ് ഗള്‍ഫിലെ ഹോട്ടല്‍ മുറികള്‍ നിറക്കുമെന്നും വിലയിരുത്തല്‍

ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.

Published

on

അശ്‌റഫ് തൂണേരി

ദോഹ: മധ്യപൂര്‍വ്വേഷ്യക്കാകെ ഉണര്‍വ്വേകിയെത്തുന്ന ഖത്തര്‍ ഫിഫ ലോകകപ്പ് മേഖലയില്‍ ടൂറിസം മുഖേന 400 കോടി ഡോളര്‍ അധികവരുമാന സാധ്യതയാണ് തുറന്നിട്ടതെന്ന് വിലയിരുത്തല്‍. റെഡ് സീര്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് ആണ് തങ്ങളുടെ പഠനം പുറത്തുവിട്ടതെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് സഹകരണ സമിതി (ജി.സി.സി) രാജ്യങ്ങളിലെ ഹോട്ടല്‍ താമസക്കാരുടെ വര്‍ധനവിന് ഇത് കാരണമാവുമെന്നും കളിക്കിടെ ഹോട്ടല്‍ മുറികളില്‍ 100 ശതമാനവും ബുക്ക് ചെയ്യപ്പെടുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

കൂടാതെ ഒന്നിലധികം പ്രാദേശിക റിപ്പോര്‍ട്ടുകളനുസരിച്ച് യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലുടനീളമുള്ള ഹോട്ടലുകള്‍ ബുക്കിംഗില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തും. ഇത് കോവിഡ് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വിനോദസഞ്ചാര മേഖലയെത്തുന്നതാണ് സൂചനയെന്നും വിലയിരുത്തലുണ്ട്. ദുബൈയിലെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് മാത്രമല്ല ലോകകപ്പ് സമയത്തുള്ള മുന്‍കൂര്‍ ബുക്കിംഗ് വളരെക്കൂടുതലാണെന്നും ടൂറിസം കണ്‍സള്‍ട്ടന്‍സി ഏജന്‍സി അലോഫ്റ്റ് ദുബൈയുടെ സെയില്‍സ് ഡയരക്ടര്‍ വരുണ്‍അഹൂജ പറഞ്ഞു. ഹോട്ടല്‍ മുറികളുടെ വിലകുതിച്ചുയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.

ലോകകപ്പ് ദിനങ്ങളില്‍ ഫ്‌ളൈദുബായ് ദുബൈയില്‍ നിന്ന് പ്രതിദിനം 60 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തും. ഇതിലൂടെ 2,500 ആരാധകരെ ദോഹയിലെത്തിക്കാനാവും. ഒമാന്‍ എയര്‍ 3,400 ആരാധകരുമായി മസ്‌കറ്റില്‍ നിന്ന് പ്രതിദിനം 48 വിമാനങ്ങള്‍ വരെ പറപ്പിക്കും. കുവൈറ്റ് എയര്‍വേയ്‌സിന്റെ 20 വിമാനങ്ങളാണ് പ്രതിദിനം സര്‍വ്വീസ് നടത്തുക. ഇത് വഴി 1,700 ആരാധകരെ വരെ എത്തിക്കാനാവും. സഊദി അറേബ്യയിലെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും 10,000 ആരാധകരെ വഹിച്ചുകൊണ്ട് സൗദി പ്രതിദിനം 60 ഓളം വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കും. ദുബൈ നിന്ന് ദോഹയിലേക്ക് ഏകദേശം ഒരു മണിക്കൂറും ജിദ്ദയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റുമാണ് സമയദൈര്‍ഘ്യം. മസ്‌കറ്റില്‍ നിന്ന് ദോഹയിലേക്ക് ഏകദേശം ഒന്നര മണിക്കൂറെടുക്കും.

അമ്മാനില്‍ നിന്ന് ദോഹയിലേക്കാകട്ടെ ഏകദേശം രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റുമാവും. ലോകകപ്പിനെത്തുന്നവര്‍ക്ക് ഈ നഗരങ്ങളും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ കൂടി സൗകര്യപ്രദമാവും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ 60 ദിവസത്തേക്ക് ഒമാന്‍ സന്ദര്‍ശിക്കാം. 60 ദിവസം വരെ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവദിക്കുന്ന മള്‍ട്ടി എന്‍ട്രി വിസ ഹയ്യ ഉടമകള്‍ക്ക് പ്രയോജനപ്പെടുത്താം. ജോര്‍ദാനും ഇതേ അവസരം സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 100 ദിര്‍ഹത്തിന് ഇഷ്യൂ ചെയ്യുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് സന്ദര്‍ശകര്‍ക്കായി യു.എ.ഇ ഒരുക്കിയത്. എത്തുന്ന തീയതി മുതല്‍ 90 ദിവസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ പ്രയോജനപ്പെടുത്താനാവും. മസ്‌ക്കറ്റില്‍ ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നു. കൂടാതെ പ്രത്യേക ഫാന്‍ സോണുകള്‍ സജ്ജീകരിക്കുന്നുമുണ്ട്.

ഫിഫ ലോക കപ്പിനോടനുബന്ധിച്ച് ഒമാനിലെ പൈതൃക, ടൂറിസം മന്ത്രാലയം പ്രത്യേക പരിപാടികള്‍ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരേയാണ് അറബ് ലോകത്ത് നടക്കുന്ന ആദ്യ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 1.2 ദശലക്ഷത്തോളം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Continue Reading

Football

ഫിഫ ലോക കപ്പിനായി ഖത്തറിലെത്തുന്നവരോട് സ്‌നേഹപൂര്‍വ്വം; 5 നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം

ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് നവംബര്‍ 20 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുക. അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

Published

on

അശ്‌റഫ് തൂണേരി

ദോഹ: ലോകകാല്‍പ്പന്തുകളിയുടെ ആരവങ്ങളിലേക്ക് നടന്നടുക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ദ്ദേശവുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം.

1: കൊറോണ വൈറസിനെതിരെയുള്ള മുഴുവന്‍ വാക്‌സിനുകളും പൂര്‍ത്തീകരിക്കുക. പകര്‍ച്ചപ്പനിക്കെതിരെയുള്ള വാക്‌സിനുമെടുക്കുക.
2:രോഗമുള്ളയാളാണെങ്കില്‍ ദയവു ചെയ്ത് ലോകകപ്പ് സോക്കര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാതിരിക്കുക.
3: റോഡിലൂടെയുള്ള വാഹന യാത്രാ വേളയില്‍ സീറ്റ് ബെല്‍റ്റ് കൃത്യമായി ധരിക്കുക. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുക.
4: നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
5: വ്യായാമമോ കായിക വിനോദ പ്രവര്‍ത്തനങ്ങളോ നടത്തുമ്പോള്‍ ഉചിതമായ സംരക്ഷണ ഉപാധികള്‍ കരുതിയിരിക്കുക. അനുയോജ്യ വസ്ത്രങ്ങള്‍ ധരിക്കുക.

ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചതെന്ന് പ്രാദേശിക അറബ് ദിനപത്രമായ അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് നവംബര്‍ 20 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുക. അല്‍ബൈത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18 ന് ആവേശകരമായ ഫൈനല്‍ അരങ്ങേറും. ലുസൈല്‍ സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍. 29 ദിവസത്തിനുള്ളില്‍ 64 മത്സരങ്ങള്‍ക്ക് ഫിഫ ലോകകപ്പ് സാക്ഷ്യം വഹിക്കും.

Continue Reading

gulf

സൗഹൃദത്തിന്റെ അപൂര്‍വ്വ വേദിയൊരുക്കി അബുദാബി കെഎംസിസി; സമാധാന സംരക്ഷണമാണ് പ്രധാന ദൗത്യം: സാദിഖലി ശിഹാബ്

അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തന വീഥിയിലെ പ്രധാന അജണ്ടയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷവും പരത്തുന്ന വിഷവാക്കുകളല്ല, മറിച്ചു സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസവുമുള്ള പ്രവര്‍ത്തനരീതിയാണ് സമൂഹത്തിന് ആവശ്യം.കേരളത്തിലെ വിവിധ ജില്ലകളില്‍നടത്തിയ സൗഹൃദയാത്രയില്‍നിന്നും ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്. വിവിധ മതവിഭാഗങ്ങളിലുള്ളവരും വ്യത്യസ്ഥ മേഖലകളിലുള്ളവരും അന്ന് നല്‍കിയ പിന്തുണ കേരളം സമാധാന കാംക്ഷികളുടെ നാടാണെന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിനം ഭംഗം വരുത്തുന്നവരെ ഒറ്റപ്പെടുത്തുകയും മതവിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയും വേണം. മനുഷ്യത്വവും സ്‌നേഹ സമ്പന്നതയും ചിലര്‍ക്കങ്കിലും കൈമോശം വന്നതാണ് ഇന്നിന്റെ ദൗര്‍ഭാഗ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും സമാധാനത്തിന്റെയും ശാന്തിയുടെയും പാതയില്‍നിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും സമാധാനത്തിന്റെ ഉറക്ക്പാട്ട് തന്നെയാണ് മുസ്ലിംലീഗ് പ്രസ്ഥാനം എന്നും ആലപിക്കുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുസ്ലിംസമൂഹം എക്കാലവും തീവ്രവാദത്തിന് എതിരാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സര്‍വ്വരംഗങ്ങളിലും ഒളിച്ചോടേണ്ടിവരുമെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ഥ വിഷയങ്ങളുമായി സമൂഹത്തില്‍ തീവ്രത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമാധാന ജീവിതത്തിന് എതിര്‍പ്രവര്‍ത്തിക്കുന്നവരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എത്രതവണ പരാചയപ്പെട്ടാലും സമാധാനത്തിന്റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനുവേണ്ടി മുസ്ലിംലീഗ് തീവ്രചിന്താഗതിക്കാരുമായി സമരസപ്പെടുകയോ ചെയ്യുകയില്ലെന്ന് കഴിഞ്ഞകാലങ്ങളിലൂടെ ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. ആ നിലപാട് തന്നെയായിരിക്കും മുസ്ലിംലീഗ് സ്വീകരിക്കുക.

എല്ലാവിഭാഗം മതസ്ഥരെയും മതങ്ങള്‍ക്കുള്ളിലെ വ്യത്യസ്ഥ വീക്ഷണമുള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളുവെന്ന് ഡോ.എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് പരിപാടിയില്‍ പങ്കെടുത്തുസംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ പ്രസിഡണ്ട് യു അബ്ദുല്ല ഫാറൂഖി, സ്വാമി ആത്മദാസ് യമി, ഫാദര്‍ എല്‍ദോ എം പോള്‍, ഫാദര്‍ ജിജോ ജോസഫ്, പ്രൊഫ. ഗോപിനാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ,എംപിഎം റഷീദ്, ടികെ അബ്ദുല്‍സലാം, സിംസാറുല്‍ ഹഖ് ഹുദവി, വിഗ്‌നേഷ് അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം നന്ദി രേഖപ്പെടുത്തി.

Continue Reading

Trending