ന്യൂയോര്‍ക്ക്: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിശദമായ പരിശോധനക്കാണ് തടഞ്ഞുവെച്ചത്.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണത്തിനായി എത്തിയതായിരുന്നു ഒമര്‍. വിശദമായ പരിശോധനക്കായി രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് ഒമറിനെ തടഞ്ഞുവെച്ചത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനങ്ങളിലെല്ലാം ഇത് പതിവാണെന്ന് ഒമര്‍ പ്രതികരിച്ചു. വിലപ്പെട്ട രണ്ടു മണിക്കൂര്‍ കളഞ്ഞുപോയെന്നും എന്നാല്‍ പോക്കിമോനുമായി സമയം ചിലവഴിക്കാന്‍ കഴിഞ്ഞില്ലെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

യൂണിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയും, പാക് മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫും പങ്കെടുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബോളിവുഡ് താരം ഷാരൂഖ് ഖാനേയും ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു.