ഓമശ്ശേരി: പാതിരാത്രിയില്‍ സ്ത്രീവേഷം കെട്ടി ഓമശേരിയിലൂടെ സ്‌കൂട്ടറില്‍ കുതിച്ച യാത്രക്കാരി പിടിയില്‍. രാത്രി മൂന്നു മണി നേരത്ത് ഓമശേരിയിലൂടെ ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് പോവുന്നത് പിന്നില്‍ വന്ന കാര്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അസ്വാഭാവികമായി തോന്നിയ യാത്രക്കാര്‍ സ്‌കൂട്ടറിനെ മറികടന്ന് നോക്കിയപ്പോള്‍ പെണ്‍വേഷം കെട്ടിയ ആണാണെന്ന് മനസിലായി. പര്‍ദയും ഷാളുമായിരുന്നു വേഷം. മാസ്‌കും ധരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ പിന്നാലെ യാത്ര ചെയ്തു. കാറില്‍ നിന്ന് സ്‌കൂട്ടറിന്റെ ഫോട്ടോയും എടുത്തു.

പെട്ടെന്ന് ബൈക്ക് തിരുവമ്പാടി റോഡിലേക്ക് കയറ്റിയപ്പോള്‍ പിന്നാലെ വന്ന വാഹനവും ബ്രക്കിട്ടു. അതോടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ വണ്ടിയുടെ ലൈറ്റ് ഓഫ് ചെയ്ത് വേഗത്തില്‍ കുതിച്ചു.

തുടര്‍ന്ന് വണ്ടിയെ കുറിച്ച് അന്വേഷിച്ചപ്പോഴആണ് ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണനാണ് പര്‍ദ ധാരിണിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ യാത്രാ ഉദ്ദേശം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്.