ഡെറാഡൂണ്‍: ഒരുദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇരുപതുകാരി. ദേശീയ പെണ്‍കുട്ടി ദിനത്തിന്റെ ഭാഗമായാണ് ഹരിദ്വാര്‍ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഇന്ന് ഒരു ദിവസത്തേക്ക് സംസ്ഥാന മുഖ്യമന്ത്രിയായത്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത യോഗത്തില്‍ അവര്‍ പങ്കെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗത്തില്‍ സന്നിഹിതനായിരുന്നു.

റൂര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥിയാണ് സൃഷ്ടി ഗോസ്വാമി. ‘ഒരു ദിവസം മുഖ്യമന്ത്രിയാകാന്‍ അവസരം തന്നതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനു സൃഷ്ടി ഗോസ്വാമി നന്ദി പറഞ്ഞു.

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം എല്ലാ വര്‍ഷവും ജനുവരി 24 നു ദേശീയ പെണ്‍കുട്ടി ദിനമായി ആചരിക്കുന്നുണ്ട്.