Connect with us

Health

തിരുവനന്തപുരത്ത് ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കുളത്തിൽ ഇറങ്ങിയ 4 പേർക്ക് കടുത്ത പനി

ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു

Published

on

കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കു മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു.

പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായിട്ടാണ് വിവരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

അമീബിക് മസ്‌തിഷ്‌ക ജ്വരം: ഈ വർഷം 66 പേർക്ക് ബാധിച്ചതിൽ 17 പേർ മരിച്ചു; കണക്ക് തിരുത്തി ആരോഗ്യവകുപ്പ്

കൂടുതൽ രോഗികൾ കോഴിക്കോടും തിരുവനന്തപുരത്തും. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല

Published

on

ഈ മാസം പത്തൊമ്പത് പേർക്ക് ബാധിക്കപ്പെട്ടതിൽ 7 പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിക്കപ്പെട്ടവരിൽ 2 പേർക്ക് രോഗം ഭേദമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടുതൽ രോഗികൾ കോഴിക്കോടും തിരുവനന്തപുരത്തും. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

97 ശതമാനമാണ് രോഗത്തിന്റെ മരണനിരക്ക്. രോഗം മനുഷ്യരിൽ നിന്ന് നേരിട്ട് പകരില്ല. മലിനമായ കുളങ്ങൾ , പായൽ നിറഞ്ഞതും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങൾ, വൃത്തിയാക്കാതെ ജലസംഭരണികൾ എന്നിവയിൽ ഈ അമീബ കാണപ്പെടുന്നു. തീവ്രമായ പണി ഓക്കാനം ഛർദി എന്നീ ലക്ഷണങ്ങളിൽ തുടങ്ങി രോഗം ഗുരുതരമായാൽ അപസ്‌മാരം , ബോധക്ഷയം, ഓർമക്കുറവ് എന്നിവ കാണപ്പെടുന്നു.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്ക് രോഗം, നീന്തൽക്കുളം അടച്ചുപൂട്ടി

നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 17 വയസ്സുള്ള ഒരു വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടി ഇവിടെ നീന്തിയിരുന്നു.

ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. രോഗബാധയുടെ കാരണം കണ്ടെത്താൻ നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

 

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.

Published

on

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനൊന്നോളം പേര്‍ സംസ്ഥാനത്തെ വിവധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ തിരുവാലി സ്വദേശി എം ശോഭന (56) സെപ്റ്റംബര്‍ 8ന് മരിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവരും നേരത്തെ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Continue Reading

Trending