ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ടന്ന സി.പി.എം തീരുമാനം വൈകി വന്ന വിവേകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് വിശ്വാസികളുടെ വിജയമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആണ് ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പറയുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. യുവതീപ്രവേശനത്തിലെ അമിതാവേശം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.