Culture
ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഊര്‍ങ്ങാട്ടിരി; മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
അരീക്കോട്: മഴ നിലച്ചിട്ടും കണ്ണീര്‍ മഴനിലക്കാതെ ഊര്‍ങ്ങാട്ടിരി ഓടക്കയം കോളനി. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു.
അപകടത്തില്‍ മരിച്ച സുന്ദരന്‍ (45), ഭാര്യ സരോജിനി (50 ), മാധ (60), ഉണ്ണികൃഷ്ണന്‍ (26 ) , ഉണ്ണികൃഷ്ണന്റെ മാതാവ് ചിരുത (70 ) എന്നി വരുടെ മൃതദേഹങ്ങള്‍ തച്ചണ്ണ പഞ്ചായത്ത് പൊതു ശ്്മശാനത്തിലും അമ്പിളി (20) ,അമ്പിളിയുടെ സഹോദരി ശിബില (12), എന്നിവരുടെ മൃതദേഹങ്ങള്‍ ചോലോറ കോളനിയിലുമാണ് സംസ്‌കരിച്ചത്. ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയായി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ നെല്ലിയായി കോളനിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച്മണിക്കാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടിനകത്ത് ഉറങ്ങി കിടന്നവരാണ് മരണപ്പെട്ടത്. അപകടം നടന്ന പ്രദേശത്ത് ശക്തമായ മഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നെങ്കിലും വലിയ ഭീഷണിയുണ്ടായിരുന്നില്ല.
സമീപത്തുള്ള വെറ്റിലപ്പാറ സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ശക്തമായ മഴ നിലക്കുന്നതിന് മുമ്പ്തന്നെ ക്യാമ്പ് അടക്കുകയായിരുന്നു. അതിനെതുടര്‍ന്ന് സമീപ വാസികള്‍ വീടുകളിലേക്ക് തിരിച്ച് പോവുകയും ചെയ്തു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് നെല്ലിയായി കോളനി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
