കൊച്ചി; അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. കൊച്ചിയിലും തൃശൂരിലുമാണ് പരിശോധന നടത്തുന്നത്. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പേരിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. പരിശോധനയില്‍ എട്ട് ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തി. കഴിഞ്ഞ ദിവസം കല്ലട ബസ്സുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

പരിശോധനയില്‍ ഭൂരിഭാഗം ബസ്സുകളും സര്‍വീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തി. സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃതമായി ചരക്ക് കടത്തിയ ബസ്സുകള്‍ക്കും മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ പിഴയിട്ടു. ചില ബസ്സുകളില്‍ നിന്ന് ആളുകളെ ഇറക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.