kerala

ഗവര്‍ണര്‍ സംഘ്പരിവാര്‍ ഏജന്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

By Test User

February 18, 2022

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ ഏജന്റാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഗവര്‍ണര്‍ സര്‍ക്കാറുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നതെന്നും ഗവര്‍ണറും സര്‍ക്കാറും നിയമസഭയെ അവഹേളിക്കുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് ഒത്തുതീര്‍പ്പിന് ഇടയിലുള്ള ചില നാടകങ്ങളാണെന്നും പറഞ്ഞു.

നിയമസഭയിലെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം സ്വീകരിച്ചത്. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.സഭക്ക് പുറത്തും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.