Connect with us

india

തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

Published

on

തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിനു ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായില്ല.

അദാനി വിരുദ്ധ മുദ്രാവാക്യവുമായി രാവിലെ ഇരുസഭകളും സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി. സഭാനടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചര്‍ച്ച സാധ്യമാക്കാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാകില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍ ലോക്സഭയില്‍ ചോദ്യോത്തരവേള പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് തുടര്‍ന്നു.

ചോദ്യോത്തരവേള ബഹളത്തെത്തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ സഭ 12 വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ലോക്‌സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടം; ഐപിഎസ് ഓഫീസര്‍ മരിച്ചു

ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

Published

on

കര്‍ണാടകയില്‍ എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍ പെട്ട് ഐപിഎസ് ഓഫീസര്‍ മരിച്ചു. പ്രബോഷണറി ഐപിഎസ് ഓഫീസറാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

വാഹനം ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക വാഹനത്തില്‍ മൈസൂരുവില്‍ നിന്ന് ഹാസനിലേക്ക് പോകുന്ന വഴിമദ്ധ്യേ ആണ് അപകടം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹര്‍ഷ് ബര്‍ധനെ വിദഗ്ദ ചികിത്സകള്‍ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനിക്കെ ആയിരുന്നു അന്ത്യം. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചായിരുന്നു ജീപ്പ് നിന്നത്.

മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്‍ധന്‍.

 

 

Continue Reading

india

തമിഴ്‌നാട്ടില്‍ കനത്ത മഴ; നിര്‍ത്തിയിട്ട ബസ്സുകള്‍ ഒലിച്ചുപോയി

ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Published

on

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്തമഴ തുടരുകയാണ്. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.പോച്ചമ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലും വെള്ളം കയറി.

കനത്ത മഴയില്‍ തിരുവണ്ണാമലൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

 

 

 

Continue Reading

india

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്;തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം

9 ജില്ലകളില്‍ സ്‌കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി

Published

on

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് എന്‍ഡിആര്‍എഫ് സംഘം രാവിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒന്‍പത് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍ അടക്കം 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് അടക്കം 10 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. അഞ്ച് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയപ്പോള്‍ 10 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

ഫിന്‍ജാല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂര്‍, ധര്‍മ്മഗിരി ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഏഴ് പേര്‍ കുടുങ്ങിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്.

വിഴുപ്പുറത്ത് പെട്രോളില്‍ വെളളം കലര്‍ന്നെന്ന പരാതിയെ തുടര്‍ന്ന് അടച്ചിട്ട പമ്പുകളില്‍ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം ഇന്നും രക്ഷാദൗത്യം തുടരും.

 

Continue Reading

Trending